|    Jan 20 Sat, 2018 10:30 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ക്രിസ്റ്റ്യാനോ കരുത്തില്‍ കന്നിക്കിരീടം സ്വപ്‌നം കണ്ട് പറങ്കികള്‍’

Published : 10th July 2016 | Posted By: SMR

port-02

ര്‍ജന്റീന സ്റ്റാര്‍ ലയണല്‍ മെസ്സിക്കു സംഭവിച്ച ദുരന്തം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ് ക്കും സംഭവിക്കുമോ? പോര്‍ച്ചുഗല്‍ ആരാധകര്‍ ആശങ്കയിലാ ണ്. കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട ശേഷം മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
റയല്‍ മാഡ്രിഡിനെ 11ാം യു വേഫ ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ച ശേഷമാണ് ക്രിസ്റ്റിയാനോ യൂറോയ്ക്കുള്ള പോര്‍ച്ചുഗീസ് ടീമിനൊപ്പം ചേര്‍ന്നത്. റയലിലെ വണ്‍മാന്‍ ഷോ ദേശീയ ടീമിനൊപ്പം ആവര്‍ത്തിക്കാന്‍ ആയിട്ടില്ലെങ്കിലും ക്രിസ്റ്റ്യാനോ ടീമിനെ ജേതാക്കളാക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
മൂന്നു ഗോളുകളാണ് ടൂര്‍ണമെന്റില്‍ ക്രിസ്റ്റിയാനോയുടെ സമ്പാദ്യം. നാനിയും ഇത്ര തന്നെ ഗോളുകള്‍ നേടിയിട്ടുണ്ട്. മിക്ക മല്‍സരങ്ങളിലും തുറന്ന ഗോളവസരങ്ങള്‍ പോലും പാഴാക്കുന്ന ക്രിസ്റ്റിയുടെ വിളറിയ മുഖം പലരും മറന്നിട്ടില്ല. ഹംഗറിക്കെതിരായ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഇരട്ടഗോള്‍ നേടിയതാണ് ടൂര്‍ണമെന്റില്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. സെമിയില്‍ വെയ്ല്‍സിനെതിരേയും ക്രിസ്റ്റി ഒരു തവണ ലക്ഷ്യംകണ്ടിരുന്നു. കന്നി യൂറോ കളിക്കുന്ന മിഡ്ഫീല്‍ഡര്‍ റെനറ്റോ സാഞ്ചസാണ് ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗലിന്റെ കണ്ടെത്തല്‍.
ടീം ന്യൂസ്
പരിക്കിനെത്തുടര്‍ന്ന് വെയ് ല്‍സിനെതിരായ സെമി ഫൈനലില്‍ പുറത്തിരുന്ന ഡിഫന്റര്‍ പെപ്പെ ടീമില്‍ തിരിച്ചെത്താനുള്ള കഠിന ശ്രമത്തിലാണ്.
ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണെങ്കില്‍ താരം ഇന്നു പ്ലെയിങ് ഇലവനിലുണ്ടാവും. പെപ്പെയ്ക്കു കളിക്കാനായില്ലെങ്കില്‍ ബ്രൂ ണോ ആല്‍വസ് പകരക്കാരനായി ടീമിലെത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day