|    Jan 20 Fri, 2017 5:14 am
FLASH NEWS

ക്രിസ്റ്റ്യാനോയുടെ മൂല്യം 1 ലക്ഷം കോടി

Published : 11th September 2015 | Posted By: admin

മാഡ്രിഡ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് താരത്തിന്റെ ക്ലബ്ബായ റയല്‍ മാഡ്രിഡ് വിലയിട്ടു. ഒരു ബില്യണ്‍ (ഒരു ലക്ഷം കോടി) നല്‍കിയാല്‍ താരത്തെ വിട്ടുതരാന്‍ തയ്യാറാണെന്ന് റയല്‍ പ്രസിഡന്റ് ഫ്‌ളോറെന്റിനോ പെരസ് അറിയിച്ചു.
ഇത്രയും വലിയ തുക നല്‍കിയെങ്കില്‍ മാത്രമേ താരത്തെ വില്‍ക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. റയലുമായി ക്രിസ്റ്റ്യാനോയ്ക്ക് നിലവില്‍ മൂന്നു വര്‍ഷത്തെ കരാര്‍ കൂടി ശേഷിക്കുന്നുണ്ട്്.
ഫ്രഞ്ച് ലീഗ് ചാംപ്യന്‍മാരായ പി.എസ്.ജിയാണ് ക്രിസ്റ്റിക്കുവേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തുള്ളത്.
കരാര്‍ യാഥാര്‍ഥ്യമായാല്‍ ലോക ഫുട്‌ബോളിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനെന്ന ലോക റെക്കോഡിനു പോര്‍ച്ചുഗീസ് നായകന്‍ അര്‍ഹനാവും.
നിലവില്‍ 86 മില്യണ്‍ യൂറോയുള്ള റയലിന്റെ തന്നെ വെയ്ല്‍സ് സ്റ്റാര്‍ പ്ലേമേക്കര്‍ ഗരെത് ബേലാണ് ലോകത്തിലെ വിലയേറിയ താരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക