|    Oct 19 Thu, 2017 2:53 pm
FLASH NEWS
Home   >  Sports  >  Football  >  

ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടുന്നു?

Published : 16th June 2017 | Posted By: ev sports


മാഡ്രിഡ്: പോര്‍ച്ചുഗല്‍ ദേശീയ താരവും റയല്‍ മാഡ്രിഡിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് വിടുന്നതായി റിപ്പോര്‍ട്ടുകള്‍. നികുതി വെട്ടിപ്പ് കേസില്‍ റൊണാള്‍ഡോയ്‌ക്കെതിരേ കേസ് എടുത്തതിനെത്തുടര്‍ന്നാണ് താരം റയല്‍ വിടാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. 2011-14 വര്‍ഷത്തിനിടയില്‍ വരുമാനം കുറച്ച് കാണിച്ചു എന്നാരോപിച്ചാണ് റൊണാള്‍ഡോയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇത് താരത്തിനെ വല്ലാതെ അലട്ടുന്നുണ്ടെന്നും അടുത്ത സീസണില്‍ റയലിനൊപ്പം റൊണാള്‍ഡോ കളിച്ചേക്കില്ലെന്നും പോര്‍ച്ചുഗല്ലിലെ ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചാംപ്യന്‍സ് ലീഗില്‍ യുവന്റെസിനെ തകര്‍ത്ത് റയല്‍ കപ്പുയര്‍ത്തിയത് ഇരട്ടഗോള്‍ നേടിയ ക്രിസ്റ്റിയാനോയുടെ കരുത്തിലാണ്. 2009 ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് റയല്‍ മാഡ്രിലേക്കെത്തിയ ക്രിസ്റ്റിയാനോയുടെ കരുത്തില്‍ റയല്‍ മൂന്ന് തവണ ചാംപ്യന്‍സ് ലീഗും രണ്ട് തവണ ലാ ലിഗയും നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ റയലുമായുള്ള കരാര്‍ 2021 വരെ ക്രിസ്റ്റിയാനോ ദീര്‍ഘിപ്പിച്ചിരുന്നു. നിലവില്‍ കോണ്‍ഫെഡറേഷന്‍ കപ്പില്‍ കളിക്കുന്നതിന്റെ ഭാഗമായി പോര്‍ച്ചുഗല്ലിനൊപ്പം റഷ്യയിലാണ് ക്രിസ്റ്റ്യാനോയുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക