|    Jun 24 Sun, 2018 2:44 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ക്രിസ്റ്റിയാനോ യൂറോപ്പിലെ മികച്ച താരം

Published : 27th August 2016 | Posted By: SMR

മൊണാക്കോ: റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ താരമായി തിരഞ്ഞെടുത്തു. 2015-16 സീസണില്‍ നടത്തിയ ഉജ്ജ്വല പ്രകടനമാണ് യുവേഫയുടെ മികച്ച യൂറോപ്യന്‍ താരത്തിനുള്ള പുരസ്‌കാരം 31 കാരനയ ക്രിസ്റ്റ്യാനോയ്ക്ക് ലഭിച്ചത്.
റയലിലെ സഹതാരമായ വെയ്ല്‍സിന്റെ ഗരെത് ബേലിനെയും അത്‌ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് ഫോര്‍വേഡ് ആന്റോയിന്‍ ഗ്രീസ്മാനെയും പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ യൂറോപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം കൈക്കലാക്കിയത്. കരിയറില്‍ ഇത് രണ്ടാം തവണയാണ് ക്രിസ്റ്റ്യാനോയ്ക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്.
കഴിഞ്ഞ തവണത്തെ പുരസ്‌കാര ജേതാവായ ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി ഇത്തവണ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. പോര്‍ച്ചുഗലിനൊപ്പം യൂറോ കപ്പും റയലിനൊപ്പം ചാംപ്യന്‍സ് ലീഗും നേടാന്‍ സാധിച്ചതാണ് ക്രിസ്റ്റ്യാനോയ്ക്ക് നേട്ടമായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss