|    Aug 15 Wed, 2018 10:50 am
FLASH NEWS
Home   >  Sports  >  Football  >  

ക്രിസ്റ്റിയാനോ മുടി മുറിച്ചതിന് പിന്നില്‍…

Published : 6th June 2017 | Posted By: ev sports

മാഡ്രിഡ്: കാര്‍ഡിഫിലെ പ്രിന്‍സിപ്പാലിറ്റി പുല്‍മൈതാനത്ത് രണ്ട് തവണ യുവന്റസിന്റെ വലഭേദിക്കുമ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന സൂപ്പര്‍ താരത്തിന് സുന്ദരമായ മുടിയുണ്ടായിരുന്നു. ചാംപ്യന്‍സ് ലീഗ് കിരീടവുമായി ഗേള്‍ഫ്രണ്ടിനും കുടുംബത്തിനുമൊപ്പം സന്തോഷം പങ്കിടുന്ന താരത്തിന്റെ ചിത്രം ലോകം ഒന്നടങ്കം ഷെയര്‍ ചെയ്യപ്പെട്ടതാണ്. ആ ഫോട്ടോകളിലെല്ലാം മുടിയുണ്ട് ക്രിസ്റ്റിയാനോയ്ക്ക്.

എന്നാല്‍, ചരിത്ര നേട്ടം പിന്നിട്ട് രണ്ടാംദിനം ക്രിസ്റ്റ്യാനോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ആരാധകരെ അമ്പരപ്പിച്ചു. മുടിയെല്ലാം വെട്ടി, ചട്ടിത്തല ഹെയര്‍സ്റ്റെലിലുള്ള ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. നിങ്ങള്‍ക്ക് ഇത് ഇഷ്ടപ്പെട്ടില്ലേ എന്ന ചോദിച്ചു കൊണ്ടായിരുന്നു താരം ചിത്രം പോസ്റ്റ് ചെയതത്.

പിന്നീടാണ് ഇതിന് പിന്നിലുള്ള കാരണം അദ്ദേഹം തന്നെ വ്യക്തമാക്കിയത്.’ഇതൊരു വാഗ്ദാനമായിരുന്നു.റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് കിരീടം നേടുകയും ഫൈനലില്‍ ഞാന്‍ ഗോള്‍ അടിക്കുകയും ചെയ്താല്‍ ഞാന്‍ മുടി മുറിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഞാന്‍ തന്നെയാണ് മുടി മുറിച്ചത്’- റയല്‍ മാഡ്രിഡ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ മുടിമുറിക്കലിനു പിന്നിലെ കാരണം വെളിപ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss