|    Jan 20 Fri, 2017 1:21 pm
FLASH NEWS

ക്രിസ്റ്റിയാനോ മാജിക്കില്‍ പോര്‍ചുഗലിന് ജയം

Published : 9th October 2016 | Posted By: SMR

ലിസ്ബണ്‍: 2018 റഷ്യന്‍ ലോകകപ്പിനുള്ള യോഗ്യതാറൗണ്ടില്‍ പോര്‍ച്ചുഗല്ലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് അന്‍ഡോറയെയാണ് പോര്‍ച്ച്ഗല്‍ കീഴടക്കിയത്. ഹാട്രിക്ക് ഉള്‍പ്പെടെ നാല് ഗോളുകള്‍ നേടിയ  സാറ്റര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് വിജയ ശില്‍പ്പി. കവാസോ കാര്‍സലോ വാലന്റെ സില്‍വ എന്നിവര്‍ ഓരോ ഗോളുകളും നേടി തിളങ്ങി.
യൂറോകപ്പ് ഫൈനലില്‍ രാജ്യത്തിന്റെ പ്രതീക്ഷകള്‍ ചുമലിലേറ്റി മല്‍സരത്തിനിറങ്ങി ഒടുവില്‍ പരിക്കിന് കീഴ്‌പ്പെട്ട് പുറത്തുപോകേണ്ടി വന്നതിന്റെ ദു:ഖം  റൊണാള്‍ഡോ കളിച്ചുതീര്‍ത്തു. മല്‍സരത്തില്‍ നിറഞ്ഞ് നിന്ന റൊണാള്‍ഡോയുടെ മിന്നലാക്രമണങ്ങള്‍ക്ക് മുന്നില്‍ അന്‍ഡോറന്‍ നിരയ്ക്ക് കാഴ്ചക്കാരനാകാനേ സാധിച്ചുള്ളൂ.
കളി തുടങ്ങി രണ്ട് മിനിറ്റിനകം റൊണാള്‍ഡോ ഗോള്‍ നേടി പോര്‍ച്ച്ഗീസിനെ മുന്നില്‍ എത്തിച്ചു. വിശ്രമത്തിന് ശേഷം ദേശീയ ടീമില്‍ മടങ്ങി എത്തിയതിന്റെ വരവറിയിച്ച് രണ്ട് മിനിറ്റിനകം വീണ്ടും ഗോള്‍ നേടി റൊണാള്‍ഡോ  മല്‍സരത്തില്‍ ഗോള്‍ മഴക്ക് ശുഭാരംഭം കുറിച്ചു.
നിരന്തരം അക്രമണം അഴിച്ച് വിട്ട പറങ്കിപ്പടക്ക് വേണ്ടി 44 ാം മിനിറ്റില്‍ കാന്‍സലോ ഗോള്‍ നേടി അന്‍ഡോറയെ വീണ്ടും ഞെട്ടിച്ചു. 47 ാം മിനിറ്റില്‍ റൊണാള്‍ഡോ മാജിക്  വീണ്ടുമെത്തി. ഏറെ നാളുകള്‍ക്ക് ശേഷം മികച്ച ഫോമിലെത്തിയ റൊണാള്‍ഡോ ആദ്യ പകുതി പിരിയുമ്പോള്‍ തന്നെ ഹാട്രിക് ഗോളും നേടി. റൊണാള്‍ഡോയുടെ കരിയറിലെ 42ാം ഹാട്രിക്കാണിത്. ആദ്യ പകുതി പിരിയുമ്പോള്‍ പോര്‍ച്ച്ഗുല്‍ 3-0 ന് മുന്നിലായിരുന്നു.
രണ്ടാം പകുതിയിലും കടന്നാക്രമണ ശൈലിയുമായി തകര്‍ത്ത് കളിച്ച പോര്‍ച്ച് ഗീസ് താരങ്ങള്‍ക്ക് മുന്നില്‍ നിശബ്ദമായി നില്‍ക്കാനേ അന്‍ഡോറന്‍ താരങ്ങള്‍ക്കായുള്ളൂ. ആദ്യമല്‍സരത്തിലേറ്റ തോല്‍വിക്ക് പരിഹാരമെന്നോണം പോര്‍ച്ച്ഗല്‍ നടത്തിയ കടന്നാക്രമണത്തില്‍ എതിര്‍ ടീമിന്റെ താളംതെറ്റി.
രണ്ടാം പകുതി തുടങ്ങി മിനിറ്റുകള്‍ക്കകം റൊണാള്‍ഡോ മാജിക്കില്‍ വീണ്ടും ഗോള്‍. ഒടുവില്‍ കളി തീരാന്‍ അഞ്ച് മിനിറ്റ് ബാക്കിനില്‍ക്കെ സില്‍വ നേടിയ ഗോളിലൂടെ പോര്‍ച്ച്ഗല്‍ 6-0 ന്റെ ആധികാരിക വിജയവും സ്വന്തമാക്കി.
മറ്റ് മല്‍സരങ്ങളില്‍ കരുത്തരായ ഫ്രാന്‍സ് ബള്‍ഗേറിയയെ തോല്‍പിച്ചു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ ആദികാരിക വിജയം. ദിമിത്രി പയറ്റ്, കെമിന്‍ ഗമേറിയോ, അന്റോണിയോ ഗ്രിസ്മാന്‍, കെവിന്‍ ഗമേറിയോ എന്നിവരാണ് ഫ്രാന്‍സിന്റെ സ്‌കോറര്‍മാര്‍.
ഹോളണ്ട് ബെലാറന്‍സിനേയും (4-0), സ്വിസര്‍ലാന്റ് ഹംഗറിയേയും (3-2), ഫറോ ഐലന്‍ഡ്‌സ് ലാത്വിയയേയും (2-0), ബെല്‍ജിയം ബോസ്‌ഹെര്‍സിനേയും (4-0), ഗ്രീസ് സൈപ്രസിനേയും (2-0), ജിബ്രാള്‍ട്ടര്‍ എസ്‌തോണിയയേയും (4-0) തോല്‍പിച്ചു.പോര്‍ച്ച്ഗല്ലിന്റെ യോഗ്യതാ റൗണ്ടിലെ ആദ്യ വിജയമാണിത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക