|    May 24 Wed, 2017 12:33 am
FLASH NEWS

ക്രിസ്റ്റിയാനോയ്ക്ക് വിശ്രമം; സ്പാനിഷ് ടീമില്‍ കസിയസ് ഇല്ല

Published : 28th August 2016 | Posted By: SMR

ലിസ്ബണ്‍: 2018ലെ റഷ്യന്‍ ലോകകപ്പിന്റെ യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഹോളണ്ട് ടീമുകളെ പ്രഖ്യാപിച്ചു. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നിലവിലെ യൂറോപ്യന്‍ ചാംപ്യന്‍മാ ര്‍ കൂടിയായ പോര്‍ച്ചുഗീസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം, മുന്‍ ക്യാപ്റ്റനും വെറ്ററന്‍ ഗോള്‍കീപ്പറുമായ ഐകസ് കസിയസില്ലെയാണ് മുന്‍ ജേതാക്കളായ സ്‌പെയിന്‍ തയ്യാറെടുക്കുന്നത്.
കഴിഞ്ഞ യൂറോ കപ്പ് ഫൈനലിനിടെ കാല്‍മുട്ടിനേറ്റ പരിക്ക് പൂര്‍ണമായി ഭേദമാവാത്തതിനെത്തുടര്‍ന്നാണ് 31കാരനായ ക്രിസ്റ്റ്യാനോയെ മാറ്റിനിര്‍ത്തിയതെന്നു കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് അറിയിച്ചു.
പരിക്കുമൂലം യൂറോ കപ്പ് നഷ്ടമായ സ്‌ട്രൈക്കര്‍ ബെര്‍നാര്‍ ഡോ സില്‍വയെ കോച്ച് തിരിച്ചുവിളിച്ചിട്ടുണ്ട്. ഡിഫന്റര്‍ ലൂയിസ് നെറ്റോ, സ്‌ട്രൈക്കര്‍ ആ ന്ദ്രെ സില്‍വ എന്നിവരാണ് മറ്റു പുതുമുഖങ്ങള്‍. അടുത്ത മാസം ആറിന് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേയാണ് പോര്‍ച്ചുഗലിന്റെ ആദ്യ യോഗ്യതാ മല്‍സരം.
അതേസമയം, കഴിഞ്ഞ യൂ റോ കപ്പിലെ ദയനീയ പ്രകടനത്തിനുശേഷം ലോകകപ്പില്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് സ്‌പെയിന്‍. യൂറോയ്ക്കു ശേഷം പടിയിറങ്ങിയ കോച്ച് വിന്‍സെന്റ് ഡെല്‍ബോസ്‌കിനു പകരം ജൂലെന്‍ ലൊപെറ്റെഗ്യുയിയാണ് ടീമിന്റെ പരിശീലകന്‍. അടുത്ത മാസം അഞ്ചിന് ലിച്ചെന്‍സ്റ്റെയ്‌നിനെതിരേയാണ് സ്‌പെയിനിന്റെ ആദ്യ ലോകകപ്പ് യോഗ്യതാ മല്‍സരം.
യൂറോ കപ്പില്‍ സ്ഥാനം ലഭിക്കാതിരുന്ന യുവാന്‍ മാറ്റ, ജാവി മാര്‍ട്ടിനസ്, ഡിയേഗോ കോസ്റ്റ എന്നിവരെ കോച്ച് തിരിച്ചുവിളിച്ചു.
എന്നാല്‍ കഴിഞ്ഞ യൂറോ കപ്പിനു പോലും യോഗ്യത നേടാ ന്‍ സാധിക്കാതിരുന്ന ഹോളണ്ട് ടീം ചില അഴിച്ചുപണികളോടെയാണ് ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കൊരുങ്ങുന്നത്. സ്‌ട്രൈക്കര്‍മാരായ മെംഫിസ് ഡിപായ്, യാന്‍ ക്ലാസ് ഹണ്ട്‌ലാര്‍ എന്നിവരെ കോച്ച് ഡാനി ബ്ലിന്‍ഡ് ടീമില്‍ നിന്നൊഴിവാക്കി.
ശക്തരായ സ്വീഡനുമായാണ് ലോകകപ്പ് യോഗ്യതാറൗണ്ടിലെ ആദ്യ കളിയില്‍ ഡച്ച് ടീം ഏറ്റുമുട്ടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day