|    Mar 27 Mon, 2017 6:19 pm
FLASH NEWS

ക്രിസ്റ്റിയാനോയ്ക്ക് ചാംപ്യന്‍സ് ലീഗ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്

Published : 15th October 2016 | Posted By: SMR

സൂറിക്ക്:ലോകഫുട്‌ബോളറും റയല്‍ മാഡ്രിഡിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. യുവേഫ ചാംപ്യന്‍സ് ലീഗിന്റെ കഴിഞ്ഞ സീസണിലെ മികച്ച കളിക്കാരനുള്ള പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ക്രിസ്റ്റിയെത്തേടിയെത്തി.
സ്‌പെയിനിലെയും ഇറ്റലിയിലെയും പ്രമുഖ സ്‌പോര്‍ട്‌സ് പത്രങ്ങളായ മാ ര്‍സയും ഗസെറ്റ ഡെല്ലോ സ്‌പോര്‍ട്ടുമാണ് ക്രിസ്റ്റിയാനോയെ മികച്ച താരമായി തിരഞ്ഞെടുത്തത്.
കഴിഞ്ഞ സീസണിലെ ചാംപ്യന്‍സ് ലീഗില്‍ 16 ഗോളുകള്‍ അടിച്ചുകൂട്ടിയ താരം റയലിനെ 11ാം കിരീടവിജയത്തിലേക്കു നയിക്കുന്നതില്‍ ചുക്കാന്‍പിടിച്ചിരുന്നു. കൂടാതെ വിവിധ ടൂര്‍ണമെന്റുകളിലായി 51 ഗോളുകളും ക്രിസ്റ്റിയാനോ വാരിക്കൂട്ടി. ഈ പ്രകടനത്തോടെ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലോഫുട്‌ബോളര്‍ പുരസ്‌കാരത്തിന് ഫേവറിറ്റായും താരം മാറിക്കഴിഞ്ഞു.
ഫ്രഞ്ച് മുന്‍ ഇതിഹാസവും റയല്‍ പരിശീലകനുമായ സൈനുദ്ദീന്‍ സിദാന്റെ പിന്തുണയാണ് തന്നെ കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ പ്രചോദിപ്പിക്കുന്നതെന്നും ഇനിയുമേറെ വര്‍ഷങ്ങള്‍ റയലില്‍ തുടരാനാണ് ആഗ്രഹമെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day