|    Feb 22 Thu, 2018 4:09 pm
FLASH NEWS
Home   >  Sports  >  Football  >  

ക്രിസ്റ്റിയനോ റൊണാള്‍ഡോ നികുതി വെട്ടിപ്പ് കുരുക്കില്‍…ഉള്ളില്‍ പോകുമോ റൊണാള്‍ഡോ?

Published : 26th May 2017 | Posted By: ev sports


മാഡ്രിഡ്: ബാഴ്‌സലോണന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് പിന്നാലെ  റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നികുതി വെട്ടിപ്പ് കുരുക്കില്‍. 2011-14 കാലയളവില്‍ 57 കോടി രൂപ നികുതിയിനത്തില്‍ വെട്ടിച്ചെന്നാണ്് സ്പാനിഷ് നികുതി വകുപ്പ്് ഉദ്യോഗസ്ഥര്‍ അരോപിക്കുന്നത്. എന്നാല്‍ ഇത് സാങ്കേതിക പിഴവാണോ എന്ന കാര്യം പരിശോധിച്ച ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാവൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. നികുതി വെട്ടിച്ചത് തെളിയിക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ റൊണാള്‍ഡോയ്ക്ക് തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. 2014 ല്‍ റൊണാള്‍ഡോ 48 കോടി രൂപ നികുതിയനത്തില്‍ കെട്ടിയെങ്കിലും 108 രൂപ അടക്കേണ്ടതാണെന്നാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. നേരത്തെ ലയണല്‍ മെസിക്ക് സ്പാനിഷ് കോടതി നികുതിവെട്ടിപ്പിനെത്തുടര്‍ന്ന് 21 മാസത്തെ തടവും 20 ലക്ഷം രൂപ തടവും വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് തടവ് ശിക്ഷ ഒഴിവാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss