|    Jul 21 Fri, 2017 8:35 am

ക്രിസ്മസ്-പുതുവല്‍സരാഘോഷം: ജില്ലയില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കി

Published : 11th December 2015 | Posted By: SMR

കോട്ടയം: ക്രിസ്മസ്-പുതുവല്‍സരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും നിര്‍മാണം, വില്‍പ്പന, ശേഖരണം, കടത്തിക്കൊണ്ടുപോവല്‍ എന്നിവ തടയുന്നതിനായി എക്‌സൈസ് വകുപ്പ് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
ഈ മാസം അഞ്ചു മുതല്‍ ഒരു മാസത്തേക്ക് കോട്ടയം ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂനിറ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
അനധികൃത മദ്യമയക്കുമരുന്ന് ഇടപാടുകള്‍ തടയുന്നതിനായി പോലിസ്, ഫോറസ്റ്റ്, റവന്യൂ എന്നീ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത റെയ്ഡുകള്‍ നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പാന്‍മസാല, പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന എന്നിവ കണ്ടെത്തുന്നതിന് കടകളിലും ക്ലബുകളിലും ഇന്റലിജന്‍സ് ടീം, ഷാഡോ എക്‌സൈസ്, വനിതാ സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തും. അനധികൃത മദ്യമയക്കുമരുന്ന് ഇടപാടുകള്‍ സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള എക്‌സൈസ് ഓഫിസില്‍ അറിയിക്കണം.
ഫോണ്‍ എക്‌സൈസ് ഡിവിഷന്‍ ഓഫിസ് ആന്റ് എക്‌സൈസ് കണ്‍ട്രോള്‍ റൂം (0481 2562211), എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, കോട്ടയം (0481 2583091, 94000 69508), ചങ്ങനാശ്ശേരി (0481 24227 41, 9400 069509), പൊന്‍കുന്നം (04828 221412,9400069 510),പാലാ (04822 212235, 9400069511),വൈക്കം (04 829 231592,9400069512), എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് (0481 2573801,9400069506), അസി.എക്‌സൈസ് കമ്മീഷണര്‍ (9496002 865), ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ (94471780 57).
കണ്‍ട്രോള്‍ റൂം
തുറന്നു
ചങ്ങനാശ്ശേരി: ക്രിസ്മസ്-പുതുവല്‍സരത്തോടനുബന്ധിച്ച് ജനുവരി അഞ്ചു വരെ ചങ്ങനാശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് കണ്‍ട്രോള്‍ റൂം തുറന്നു. പൊതുജനങ്ങള്‍ക്ക് മദ്യം, മയക്കുമരുന്ന് എന്നിവയെപ്പറ്റിയുള്ള പരാതികള്‍ 9400069509, 0481 2422741, 2423141 നമ്പറുകളില്‍ അറിയിക്കാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക