|    Jul 26 Wed, 2017 8:37 pm
FLASH NEWS
Home   >  Dont Miss   >  

ക്രിസ്മസ് ദീപിലെ ഞണ്ടു യാത്ര

Published : 27th December 2016 | Posted By: Navas Ali kn

crabs

ഇന്ത്യന്‍ മഹാസമുദ്രത്തിലെ കുഞ്ഞു ദ്വീപാണ് ക്രിസ്മസ് ദ്വീപ്. പേരിലെ കൗതുകം മാത്രമല്ല ഓസ്‌ട്രേലിയയുടെ അധികാരപരിധിയിലുള്ള ഈ ദ്വീപിനെ വ്യത്യസ്തമാക്കുന്നത്. നടന്നു നീങ്ങുന്ന ചുവപ്പ് പരവതാനിയുടെ കാഴ്ച്ച എന്ന അത്ഭുതവും ഈ ദ്വീപിലുണ്ട്. കാടുകളില്‍ നിന്നും ഇണചേരാന്‍ കടല്‍തീരത്തേക്ക് പോകുന്ന ലക്ഷക്കണക്കിന് ചുവപ്പ് ഞണ്ടുകളാണ് അവ. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ് ഈ യാത്ര.
ആണും പെണ്ണും ഒന്നിച്ചാണ് കാടിറങ്ങി, കടലിലേക്ക് പുറപ്പെടുക. എന്നാല്‍  ആണ്‍ ഞണ്ടുകള്‍ ആദ്യമേ കടല്‍ തീരത്തെത്തും. എന്നിട്ട് കുടുംബത്തിനായുള്ള മാളങ്ങള്‍ നിര്‍മിച്ച് പെണ്ണിനെ കാത്തിരിക്കും. പിന്നീടാണ് ഇണചേരല്‍. ഇതിനു ശേഷം ശേഷം ആണ്‍ ഞണ്ടുകള്‍ സ്ഥലം വിടും. തിരിച്ച് വീണ്ടും കാടുകളിലേക്കാണ് യാത്ര. പെണ്‍ ഞണ്ടുകളാകട്ടെ മുട്ടകളോടൊപ്പം രണ്ടാഴ്ച്ച മാളങ്ങളില്‍ തന്നെ കഴിയും.  പിന്നെ മുട്ടകള്‍ എല്ലാം കടലില്‍ തള്ളി തിരിച്ചു കാട്ടിലേക്കു പോരും. കുറച്ചുകാലം കടലിലാകും മുട്ടകളുണ്ടാകുക. കടലില്‍ തന്നെ വിരിഞ്ഞിറങ്ങുന്ന കുഞുഞണ്ടുകള്‍ കുറച്ചു ദിവംസം കടലില്‍ കഴിയും. പിന്നീട് അവയെല്ലാം കാട്ടിലേക്ക് പോകും.

d9n2nhn

ചന്ദ്രന്റെ വളര്‍ച്ചക്കും ക്ഷയത്തിനും അനുസരിച്ചാണ് ഞണ്ടുകള്‍ കാടിറങ്ങുന്നതും, ഇണ ചേരുന്നതും, മുട്ടകള്‍ കടലിലേക്ക് തള്ളുന്നതുമെല്ലാം എന്ന് ശാത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. വിരിഞ്ഞ് പുറത്തു വരുന്ന ഞണ്ടുകള്‍ വഴി തെറ്റാതെ, റോഡ് മുറിച്ചു കടന്ന് കൃത്യമായി കാടു കയറി മറ്റ് ഞണ്ടുകള്‍ക്കൊപ്പം എത്തും. റോഡിലൂടെ നീങ്ങുന്ന ഞണ്ടുകളെ വളരെയധികം ശ്രദ്ധയോടെ ആണ് ഭരണകൂടവും ജനങ്ങളും സംരക്ഷിക്കുന്നത്. ഞണ്ടുകള്‍ റോഡിലൂടെ പോകുകകയാണെങ്കില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടും. തിരക്കേറിയ ചില പ്രദേശങ്ങളില്‍ പ്രത്യേക നടപ്പാതകള്‍ തന്നെ ഞണ്ടുകള്‍ക്കായി നിര്‍മ്മിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ നിന്നും 2600 കിലോമീറ്ററും, ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്നും 360 കിലോമീറ്ററും, കൊക്കോസ് ദ്വീപില്‍ നിന്നും 975 കിലോമീറ്ററും ദൂരത്തായാണ് ക്രിസ്തുമസ് ദ്വീപിന്റെ സ്ഥാനം. ലോകത്ത് ഏറ്റവും കുറവ് ജനസംഖ്യയുള്ള പ്രദേശങ്ങളിലൊന്നാണ് ക്രിസ്മസ് ദ്വീപ്. 2500ല്‍ താഴെ ആളുകള്‍ മാത്രമാണ് ഈ ദ്വീപിലുള്ളത്. അതേസമയം ഞണ്ടുകളുടെ എണ്ണം ലക്ഷക്കണക്കിനാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക