|    Dec 11 Tue, 2018 1:01 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ക്രിസ്പിന്‍ സാമിനെ അന്വേഷണസംഘം ചോദ്യംചെയ്തതായി സൂചന

Published : 25th April 2018 | Posted By: kasim kzm

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ ഇന്നലെ വീണ്ടും അന്വേഷണസംഘം ചോദ്യംചെയ്തതായി സൂചന. പ്രത്യേക അന്വേഷണസംഘത്തലവന്‍ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആലുവ പോലിസ് ക്ലബ്ബില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍ നടന്നതെന്നാണു വിവരം. ശ്രീജിത്തിന്റെ മരണവുമായി  ക്രിസ്പിന്‍ സാമിന് നേരിട്ട് ബന്ധമില്ലെന്നാണു വിവരമെങ്കിലും ശ്രീജിത്ത് അടക്കമുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് സിഐ ആയിരുന്നു. ആളുമാറിയാണ് ശ്രീജിത്തിനെ പോലിസ് കസ്റ്റഡിയിലെടുത്തതെന്ന ആരോപണം ശക്തമാണ്. അതിനിടയില്‍ ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്. പോലിസിനെതിരെയുള്ള പരാതിയില്‍ നിന്നു പിന്‍മാറണമെന്നും അല്ലെങ്കില്‍ ശ്രീജിത്തിന്റെ അനുഭവം രണ്ടാമത്തെ മകനും ഉണ്ടാവുമെന്നുമാണ് കത്തില്‍ പറയുന്നത്. എന്നാല്‍ ഭീഷണികളെ ഭയക്കുന്നില്ലെന്നും കത്തിന്റെ പേരില്‍ പരാതിയില്‍ നിന്നു പിന്‍മാറില്ലെന്നും ശ്രീജിത്തിന്റെ കുടുംബം പറഞ്ഞു.
അതേസമയം,  ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവുമായി ഡിജിപി ലോക്‌നാഥ് ബഹ്‌റ ഇന്നലെ കൂടിക്കാഴ്ച നടത്തി. ആലുവ പോലിസ് ക്ലബില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.കൂടിക്കാഴ്ചയില്‍ കേസ് അന്വേഷണത്തിന്റെ ഇതുവരെയുള്ള പുരോഗതി ഡിജിപി വിലയിരുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss