|    Jan 21 Sat, 2017 4:29 pm
FLASH NEWS

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍

Published : 24th August 2016 | Posted By: SMR

കൊച്ചി: സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് സീറ്റുകളിലേക്ക് അലോട്ട്‌മെന്റ് നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. ക്രിസ്ത്യന്‍ പ്രൊഫഷനല്‍ കോളജസ് അസോസിയേഷനും ഇതിനു കീഴിലെ നാലു കോളജുകളും ഒരു ഡെന്റല്‍ കോളജുമാണ് ഹരജി നല്‍കിയത്. മാനേജ്‌മെന്റ്, എന്‍ആര്‍ഐ ക്വാട്ട സീറ്റുകളിലേക്കടക്കം അലോട്ട്‌മെന്റ് നടപടികള്‍ സ്വീകരിക്കാന്‍ പ്രവേശനപരീക്ഷാ കമ്മീഷണറെ ചുമതലപ്പെടുത്തി ആരോഗ്യവകുപ്പ് ആഗസ്ത് 20നാണ് ഉത്തരവിറക്കിയത്.
2017-18 അധ്യയനവര്‍ഷത്തേക്കുള്ള പ്രോസ്‌പെക്ടസിന് അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നുവെന്ന് ഹരജിക്കാര്‍ പറയുന്നു. തുടര്‍ന്ന് പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കി. പിന്നീട് നീറ്റ് പട്ടികയില്‍ നിന്നു മാത്രമേ പ്രവേശനം പാടുള്ളൂവെന്ന സുപ്രിംകോടതി ഉത്തരവ് വന്നതോടെ വീണ്ടും പ്രോസ്‌പെക്ടസ് തിരുത്തി പരസ്യം നല്‍കേണ്ടിവന്നു. പത്രപരസ്യം ഉള്‍പ്പെടെ അഡ്മിഷന്‍ നടപടികളുമായി ബന്ധപ്പെട്ട് 39 ലക്ഷം രൂപ നഷ്ടമായി.
ആഗസ്ത് 20 വരെ 5000 പേര്‍ ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം എന്ന പേരില്‍ സീറ്റുകള്‍ മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നതെന്നും ഇതു റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക