|    Jan 21 Sat, 2017 4:20 pm
FLASH NEWS

ക്രിസ്ത്യന്‍ പള്ളികളിലെ വിവാഹ മോചനത്തിന് നിയമസാധുതയില്ല

Published : 6th July 2016 | Posted By: G.A.G

ന്യൂഡല്‍ഹി: കാനോന്‍ നിയമമനുസരിച്ച് ക്രിസ്ത്യന്‍ സഭാ കോടതി നല്‍കുന്ന വിവാഹമോചനത്തിന് നിയമസാധുത ഇല്ലെന്ന് സുപ്രിംകോടതി. ഇത്തരത്തില്‍ വിവാഹമോചനം നേടിയവര്‍ പുനര്‍വിവാഹം കഴിക്കുന്നതു കുറ്റമാണെന്നും ഇതു സംബന്ധിച്ച് ഒരു ഹരജി പരിഗണിക്കവെ സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
ക്രിസ്തുമത വിശ്വാസികള്‍ തങ്ങളുടെ പള്ളികള്‍ മുഖാന്തരം നടത്തുന്ന വിവാഹമോചനങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു ആസ്ഥാനമായ ഒരു ക്രിസ്ത്യന്‍ സംഘടനയുടെ മുന്‍ അധ്യക്ഷന്‍ ക്ലാരന്‍സ് പയസ് സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം. പള്ളികളില്‍ വച്ച് വിവാഹമോചനം ചെയ്തശേഷം പുനര്‍വിവാഹം ചെയ്ത പല ക്രിസ്താനികള്‍ക്കും രണ്ട് വിവാഹം ചെയ്‌തെന്ന പേരില്‍ നിയമനടപടി നേരിടേണ്ടി വന്നു.
ഇത്തരം വിവാഹമോചനങ്ങള്‍ രാജ്യത്തെ സിവില്‍, ക്രിമിനല്‍ കോടതികള്‍ അംഗീകരിക്കാത്തതാണ് ഇതിനു കാരണമെന്നും പരാതിയില്‍ പറയുന്നു. രാജ്യത്തെ മുസ്‌ലിംകളുടെ വ്യക്തിനിയമത്തിന്റെ ഭാഗമായ മുത്ത്വലാഖിന് നിയമപരിരക്ഷ ലഭിക്കുന്ന സാഹചര്യത്തില്‍ ക്രിസ്ത്യാനികളുടെ സഭാചട്ടങ്ങള്‍ അനുസരിച്ചുള്ള വിവാഹമോചനത്തിന് എന്തുകൊണ്ട് നിയമപരിരക്ഷ ലഭിക്കുന്നില്ലെന്നും ഹരജിയില്‍ ചോദിക്കുന്നു.

ഇക്കാര്യത്തില്‍ സുപ്രിംകോടതി 1996ലെ ഒരു വിധിയിലൂടെ തീര്‍പ്പു കല്‍പിച്ചതാണെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നീരദ് കൃഷ്ണന്‍ കൗള്‍ ചൂണ്ടിക്കാട്ടി.
പള്ളിക്കോടതിയുടെ തീര്‍പ്പുകള്‍ക്കു നിയമപരിരക്ഷയില്ലെന്നായിരുന്നു ഇക്കാര്യത്തിലെ വിധിയെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഈ ഉത്തരവ് പരിശോധിച്ച ബെഞ്ച് പള്ളിക്കോടതി ഉത്തരവ് നേടിയെങ്കിലും അതിന് നിയമപരിരക്ഷ വേണമെങ്കില്‍ കോടതിയുത്തരവ് വേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. ”
ഇക്കാര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി. ക്ലാരന്‍സിനു വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ കൂടിയായ മുതിര്‍ന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 189 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക