|    Jul 22 Sun, 2018 6:28 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ക്രിമിയയില്‍ റഷ്യ നടത്തിയത് മനുഷ്യാവകാശ ലംഘനം: യുഎന്‍

Published : 26th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: ഉക്രെയിനില്‍ നിന്നും ക്രിമിയ റഷ്യയുടെ ഭാഗമാക്കിയ സൈനിക നടപടിയില്‍ നടന്നത് വ്യാപകമായ മനുഷ്യാവകാശ ലംഘനമാണെന്ന് യുഎന്‍ റിപോര്‍ട്ട്. റഷ്യന്‍ വിരുദ്ധ നേതാക്കളെയടക്കം ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയായിരുന്നു 2014ല്‍ ക്രിമിയയിലെ റഷ്യന്‍ നടപടി. ഏകപക്ഷീയമായ അറസ്റ്റുകളും കൊലപാതകങ്ങളും പീഡനങ്ങളും ഈ സമയത്ത് റഷ്യ  വ്യാപകമായി നടപ്പാക്കിയതായും യുഎന്‍ മനുഷ്യാവകാശ ഏജന്‍സി ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും  യുഎന്‍ മനുഷ്യാവകാശ ഏജന്‍സി മേധാവി സയ്യിദ് റഅദ് അല്‍ ഹുസയ്ന്‍ ആവശ്യപ്പെട്ടു.  നുറകണക്കിന് തടവുകാരെ ക്രിമിയയില്‍നിന്ന് അനധികൃതമായി റഷ്യയിലേക്കു മാറ്റിയതായും യുഎന്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss