|    Jan 22 Sun, 2017 11:45 pm
FLASH NEWS

ക്രിമിനല്‍ സംഘത്തിന് തുണയാവുന്നത് രാഷ്ട്രീയപിന്തുണ: പോപുലര്‍ ഫ്രണ്ട്

Published : 14th October 2016 | Posted By: Abbasali tf

Popular_Front_

പോപുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനും എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റുമായ കണ്ണൂര്‍ സിറ്റി ഐറ്റാണ്ടി പൂവളപ്പിലെ എം ഫാറുഖിന്റെ നിഷ്ഠൂര കൊലപാതകത്തില്‍ പോപുലര്‍ഫ്രണ്ട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കണ്ണൂരിലെ ചില ലീഗ് നേതാക്കള്‍ അവരുടെ രാഷ്ട്രീയ ലാഭത്തിനും ചില താ ല്‍പര്യങ്ങള്‍ക്കും വേണ്ടി മയക്കുമരുന്ന് ലോബിയെ വളര്‍ത്തുകയും രാഷ്ട്രീയ തണല്‍ നല്‍കി സംരക്ഷിക്കുകയും ചെയ്തതിന്റെ ഏറ്റവും അപകടകരമായ സാമൂഹികാവസ്ഥയാണ് ഫാറൂഖ് വധം. കഴിഞ്ഞ കുറേ നാളുകളായി കണ്ണൂര്‍ സിറ്റി മേഖലയില്‍ കഞ്ചാവുള്‍പ്പെടെ മയക്കുമരുന്ന് കച്ചവടത്തില്‍ ഏര്‍പ്പെട്ട മുസ്്‌ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായ കട്ട റഊഫിനെയും സംഘത്തെയും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗിലെ ചില നേതാക്കള്‍ പരസ്യമായി പിന്തുണയും നിയമ സഹായവും നല്‍കിയതാണ് ക്രിമിനല്‍ ശക്തികള്‍ക്ക് കരുത്തു പകരുന്നതെന്നും കമ്മിറ്റി പ്രസ്താവിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 144 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക