|    Dec 12 Wed, 2018 8:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ക്രിമിനല്‍ കേസുകള്‍ പ്രദര്‍ശിപ്പിക്കാത്ത സ്ഥാനാര്‍ഥികള്‍ക്കെതിരേ നടപടി

Published : 12th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകള്‍ പ്രദര്‍ശിപ്പിക്കാത്ത സ്ഥാനാര്‍ഥികള്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. കേസുകള്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന സ്ഥാനാര്‍ഥികള്‍ പിഴയുള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും കമ്മീഷന്‍ മുന്നറിയിപ്പു നല്‍കി.
സുപ്രിംകോടതി നിര്‍ദേശപ്രകാരം സ്ഥാനാര്‍ഥികള്‍ അവരുടെ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് നിര്‍ബന്ധമാക്കി ഒക്ടോബര്‍ 10ന് കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. മൂന്നുതവണയെങ്കിലും ടെലിവിഷന്‍, പത്രം ഉള്‍പ്പെടെയുള്ളവയില്‍ ഇതുസംബന്ധിച്ച് പരസ്യം നല്‍കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചോളം സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഇത് പ്രാവര്‍ത്തികമാക്കിയത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളിലാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. സ്ഥാനാര്‍ഥികള്‍ക്കു പുറമെ രാഷ്ട്രീയപ്പാര്‍ട്ടികളും കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ കേസുകള്‍ നിലവിലില്ലാത്തതും നിയമനടപടികള്‍ നേരിടുന്നവരുമല്ലാത്ത സ്ഥാനാര്‍ഥികള്‍ ഇത്തരം വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്നും നിര്‍ദേശങ്ങളിലുണ്ട്. ഇത് തിരഞ്ഞെടുപ്പ് ചെലവിനത്തില്‍ കാണിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss