|    Feb 22 Thu, 2018 8:14 pm
FLASH NEWS

ക്രിമിനലുകള്‍ക്കു വേണ്ടി ക്രിമിനലുകള്‍ നടത്തുന്ന ഭരണം: മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി

Published : 14th February 2018 | Posted By: kasim kzm

കുറ്റിയാടി: ക്രിമിനലുകള്‍ക്കു വേണ്ടി ക്രിമിനലുകള്‍ നടത്തുന്ന ഭരണമായി എല്‍ഡിഎഫ് സര്‍ക്കാര്‍ അധ:പതിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. കണ്ണൂരില്‍ അരനൂറ്റാണ്ടു കാലമായി സിപിഎം നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് മട്ടന്നൂരില്‍ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ ദാരുണ മരണം. മക്കളെ വിദേശ സര്‍വ്വകലാശാലകളില്‍ പഠിപ്പിച്ച് ബഹു കോടീശ്വരന്‍മാരുടെ കമ്പനികളില്‍ ജോലി തരപ്പെടുത്തുന്ന സിപിഎം നേതാക്കള്‍ സാധാരണക്കാരുടെ മക്കളെ കൊടും കുറ്റവാളികളാക്കി മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം കോഴിക്കോട് ജില്ലയിലേക്ക് വ്യാപിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.നേതാക്കന്മാരുടെ പേരില്‍ ഉയരുന്ന ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss