|    Oct 22 Sun, 2017 8:39 am
Home   >  Todays Paper  >  page 7  >  

ക്രിമിനലായ ആദിത്യനാഥ് വെറുപ്പിന്റെ പ്രതീകം: പിണറായി

Published : 20th March 2017 | Posted By: shins

pinarayi_cabinet_meetyogi-adithyanath

തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ യോഗി ആദിത്യനാഥ് വര്‍ഗീയ കലാപങ്ങളുടെയും അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവശേഷിക്കുന്ന മത സൗഹാര്‍ദത്തെ തകര്‍ക്കുന്നതിനേ ആദിത്യനാഥ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം കൊണ്ടാകൂ. 2007  വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് അദ്ദേഹം. ബോളിവുഡ് നടന്‍ ഷാറൂഖ് ഖാനെ പാക് തീവ്രവാദി സംഘടനാ നേതാവ് ഹാഫിസ് മുഹമ്മദിനോട് താരതമ്യപ്പെടുത്തി ആദിത്യനാഥ് ഏതറ്റം വരെയും പോവാന്‍ മടിക്കില്ലെന്ന കാര്യം ഓര്‍മിക്കണം. സൂര്യനമസ്‌ക്കാരം ചെയ്യാത്തവര്‍ പാകിസ്താനിലേക്ക് പോവണമെന്നു പറഞ്ഞ ഇയാള്‍ മദര്‍ തെരേസ, അമീര്‍ ഖാന്‍, തുടങ്ങി നമ്മളേവരും ബഹുമാനിക്കുന്ന നിരവധി സാമൂഹ്യസാംസ്‌കാരിക നേതാക്കളെ താറടിച്ചു കാണിക്കുകയും ചെയ്തിട്ടുണ്ട്. ബ്രാഹ്മണിക്കല്‍ ഹിന്ദുയിസത്തിന്റെ നേതാവായ യോഗി ദളിതരുടെയും പിന്നോക്ക വിഭാഗത്തിന്റെയും ന്യൂനപക്ഷത്തിന്റെയും അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനോട് എക്കാലവും അവജ്ഞ പുലര്‍ത്തിയ ആളാണ്. പിണറായി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക