|    Dec 10 Mon, 2018 2:07 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ക്രിക്കറ്റ് ലോകകപ്പില്‍ ചരിത്രമായി ദമ്പതികള്‍ ബാറ്റിങ് ക്രീസില്‍

Published : 15th November 2018 | Posted By: kasim kzm

ഗയാന: വ്യത്യസ്തമായൊരു കൂട്ടുകെട്ടിനാണ് വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന വനിത ടി20 ലോകകപ്പ് കഴിഞ്ഞദിവസം വേദിയായത്.
ഐസിസി ടൂര്‍ണമെന്റില്‍ ഒന്നിച്ച് ബാറ്റ് ചെയ്യുന്ന ആദ്യ ദമ്പതികളായിരിക്കുകയാണ് വാന്‍ നെയ്ക്കര്‍ക്കും പങ്കാളി മാരിസാന്ന കാപ്പും. ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തിലാണ് ഇരുവരും ഒന്നിച്ച് ക്രീസിലെത്തിയത്. മൂന്നാം വിക്കറ്റില്‍ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ അര്‍ധസെഞ്ച്വറി കൂട്ടുകെട്ടും തീര്‍ത്തു ഇരുവരും. 6 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നഷ്ടത്തില്‍ തകരുകയായിരുന്ന ദക്ഷിണാഫ്രിക്കയെ മൂന്നാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കരകയറ്റിയത് നെയ്ക്കര്‍ക്ക്-കാപ്പ് ദമ്പതികളാണ്. നെയ്ക്കര്‍ക്ക് 45 പന്തില്‍ 33 റണ്‍സും കാപ്പ് 44 പന്തില്‍ 38 റണ്‍സും നേടി. ഇരുവരുടെയും ബാറ്റിങ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്. ഈ വര്‍ഷം ജൂലൈയിലാണ് സ്വവര്‍ഗാനുരാഗികളായ ഇരുവരും വിവാഹിതരാവുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss