|    Jun 22 Fri, 2018 5:28 am
FLASH NEWS
Home   >  Sports  >  Cricket  >  

ക്രിക്കറ്റ് പ്രേമികളെ വിഷമിക്കേണ്ട… ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിക്കും

Published : 4th May 2017 | Posted By: ev sports


ന്യൂഡല്‍ഹി: ഐസിസിഐ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് ബിസിസിഐയോട് വിനോദ് റായ് ചെയര്‍മാനായുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ഐസിസിയുമായുള്ള സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് ബിസിസിഐ ഈ വര്‍ഷത്തെ ചാപ്യന്‍സ് ട്രോഫിയില്‍  ഇന്ത്യയെ കളിപ്പിക്കില്ലെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നെങ്കിലും അതൊന്നും ശരിയല്ലെന്നും ഇന്ത്യ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്നും എത്രയും വേഗം ടീമിനെ പ്രഖ്യാപിക്കണമെന്നും ബിസിസിഐ വൃത്തങ്ങളോട് വിനോദ് റായി ആവശ്യപ്പെട്ടിട്ടുണ്ട്.. ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറരുതെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ ഐസിസിഐ  ടീം പ്രഖ്യാപിക്കുന്നതിന് നിശ്ചയിച്ച അവസാന തീയ്യതി ഏപ്രില്‍ 25 ന് അവസാനിച്ചിരുന്നു. ജൂണ്‍ ഒന്നിനാണ് ഐസിസി ചാംപ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss