|    Nov 19 Mon, 2018 6:12 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘ക്രിക്കറ്റ് കളിക്കാന്‍ ഹിന്ദുമാത്രം മതി’’

Published : 10th November 2018 | Posted By: kasim kzm

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ ബേക്കൂറിലെ ബിജെപി നിയന്ത്രണത്തിലുള്ള ഹിരണ്യ ബോയ്‌സ് എന്ന സംഘടനയുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മല്‍സരം ഹിന്ദുക്കള്‍ക്കു മാത്രം. 22ന് ബേക്കൂരില്‍ അണ്ടര്‍-18 വിഭാഗത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഹിന്ദുവിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രമാണ് മല്‍സരം എന്ന് നോട്ടീസില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും ആധാര്‍ ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്. യുവ മനസ്സുകളില്‍ മതസ്പര്‍ധ വളര്‍ത്തുന്നതിനുള്ള സംഘപരിവാര ഗൂഢാലോചന കായികരംഗത്തും വ്യാപിപ്പിക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍. ജില്ലയില്‍ സിപിഎം കേന്ദ്രങ്ങളില്‍ പോലും കായിക രംഗത്ത് കോണ്‍ഗ്രസ്, ബിജെപി സംഘടനകള്‍ക്ക് യാതൊരു വിലക്കും ഏര്‍പ്പെടുത്താറില്ല.
എന്നാല്‍, ഒരു സംഘടന പരസ്യമായി ഹിന്ദുക്കള്‍ക്ക് മാത്രം മല്‍സരമെന്നു പറഞ്ഞു പരസ്യ ബോര്‍ഡ് സ്ഥാപിച്ചിട്ടും പോലിസ് നടപടി എടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ ചില പ്രദേശങ്ങളില്‍ സംഘപരിവാര നിയന്ത്രണത്തിലുള്ള ക്ലബ്ബുകളുടെ മറവില്‍ നടക്കുന്ന കായിക മല്‍സരങ്ങളില്‍ ഒരു വിഭാഗത്തിനു മാത്രമാണ് പ്രാതിനിധ്യം നല്‍കുന്നത്. ഇവിടെ ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അയിത്തം കല്‍പ്പിക്കുന്നത് പതിവാണ്. മാത്രവുമല്ല പോസ്റ്ററുകളില്‍ പ്രകോപനപരമായ വാക്യങ്ങള്‍ എഴുതിച്ചേര്‍ക്കുന്നതും മതസ്പര്‍ധ വളര്‍ത്തും വിധം പതിവാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss