|    Mar 29 Wed, 2017 1:23 am
FLASH NEWS

ക്രിക്കറ്റ് അക്കാദമിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Published : 19th March 2016 | Posted By: G.A.G

Cricket n ball

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ കഴിഞ്ഞ 7 വര്‍ഷമായി നടപ്പാക്കിവരുന്ന ക്യാഷ് കേരള എന്ന ക്രിക്കറ്റ് അക്കാദമി സംവിധാനം നാഷനല്‍ ക്രിക്കറ്റ് അക്കാദമി മാതൃകയില്‍ പുനരാവിഷ്‌കരിക്കുന്നു. ഇതിന്റെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ മേഖലാ തലത്തില്‍ ക്രിക്കറ്റ് അക്കാദമികള്‍ ആരംഭിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകള്‍ അടങ്ങുന്ന ദക്ഷിണമേഖലാ അക്കാദമിയും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലാ അക്കാദമിയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ അടങ്ങിയ ഉത്തരമേഖലാ അക്കാദമിയുമാണ് വിഭാവന ചെയ്തിട്ടുള്ളത്.
19 വയസ്സിനു താഴെയുള്ളവരും പ്ലസ്‌വണ്‍ പ്രവേശനം നേടുന്നവരുമായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സീനിയര്‍ അക്കാദമി പ്രവേശനത്തിന് അര്‍ഹതയുണ്ട്. 16 വയസ്സിനു താഴെയുള്ളവരും 9ാം ക്ലാസില്‍ പഠിക്കുന്നവരുമായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജൂനിയര്‍ അക്കാദമികളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് നിലവാരമുള്ള പരിശീലനം, ഹോസ്റ്റല്‍സൗകര്യം, പരിശീലനത്തിന് ആവശ്യമായ ഡ്രസ്, ക്രിക്കറ്റ് കിറ്റ് എന്നിവ കെസിഎ സൗജന്യമായി നല്‍കും. പ്രവേശനത്തിന് താല്‍പര്യമുള്ള കുട്ടികള്‍ 0484-2335012, 0484- 2334013 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day