|    Jan 19 Thu, 2017 6:40 pm
FLASH NEWS

ക്രിക്കറ്റില്‍ തുടങ്ങി ഹൈജംബില്‍ ഉയരങ്ങള്‍ കീഴടക്കി

Published : 3rd February 2016 | Posted By: SMR

കോഴിക്കോട്: ക്രിക്കറ്റില്‍ തുടങ്ങി ഹൈജംബില്‍ ഉയരങ്ങള്‍ കീഴടക്കി തേജസ്വിന്‍ ശങ്കര്‍. ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംബിലെ സ്വര്‍ണമെഡല്‍ ജേതാവാണ് ഈ പതിനേഴുകാരന്‍. കരിയറിലെ ഏറ്റവും മികച്ച പ്രകടനമായ 2.15 മീറ്റര്‍ താണ്ടിയാണ് തേജസ്വിന്റെ സ്വര്‍ണനേട്ടം. ഫാസ്റ്റ്ബൗളറാവുക എന്ന സ്വപ്‌നത്തോടെ പിച്ചിലെത്തിയ തേജസ്വിന് ക്രിക്കറ്റില്‍ കാര്യമായൊന്നും നേടാന്‍ കഴിഞ്ഞില്ല. അവിചാരിതമായാണ് തേജസ്വിന്‍ അത്‌ലറ്റിക്‌സില്‍ എത്തിയത്.
കഴിഞ്ഞ വര്‍ഷം സമാവോയില്‍ നടന്ന കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസിലും ദോഹയില്‍ നടന്ന ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക്‌സിലും ഹൈജംബില്‍ വെങ്കലം നേടിയിട്ടുണ്ട്. സാഫ് ഗെയിംസില്‍ 2.17 മീറ്റര്‍ ചാടുമെന്നും ഡല്‍ഹിയില്‍ ജനിച്ച ഈ തമിഴ്‌നാട്ടുകാരന്‍ തന്റെ സ്വപ്‌നങ്ങള്‍ ആത്മവിശ്വാസത്തോടെ പങ്കുവയ്ക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക