|    Aug 21 Tue, 2018 11:15 am
FLASH NEWS
Home   >  National   >  

ക്രിക്കറ്റില്‍ ട്രോഫിക്കു പകരം പശുക്കള്‍

Published : 4th June 2017 | Posted By: shins

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍ക്ക് സമ്മാനമായി ലഭിച്ചത് ട്രോഫികള്‍ക്കു പകരം പശുക്കുട്ടികളെ. ക്രിക്കറ്റ് മൈതാനത്ത് താരങ്ങള്‍ പശുവിനെയും പിടിച്ച് നില്‍ക്കുന്ന ചിത്രംസമാൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പശുവിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്താന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു തീരുമാനമെന്നാണ് സംഘാടകര്‍ പറയുന്നത്. കന്നുകാലികള്‍ക്ക് പ്രാധാന്യം നല്‍കുന്ന റാബ്‌റി സമുദായാംഗങ്ങളാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. പശുവിനെ ദേശീയ മൃഗമായി അംഗീകരിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് സംഘാടകരിലൊരാളായ പ്രകാശ് റാബ്‌റി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss