|    Oct 21 Sun, 2018 9:58 pm
FLASH NEWS

ക്രഷര്‍ ഉടമകളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ജില്ലാ കലക്ടര്‍ ശ്രമിക്കുന്നെന്ന്

Published : 3rd February 2018 | Posted By: kasim kzm

പത്തനംതിട്ട: ജില്ലയിലെ ക്രഷര്‍ ഉടമകള്‍ അടിക്കടി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഏഴു മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെകൂടി പിന്തുണയിലാണ് ക്രഷര്‍ ഉടമകള്‍ വില വര്‍ധിപ്പിക്കുന്നതെന്ന് ഫെഡറേഷന്‍ കുറ്റപ്പെടുത്തി. ഒരു ക്യുബിക് അടി മെറ്റലിന് 37 രൂപയായി. കരാര്‍ നിര്‍മാണ ജോലികള്‍ ഇപ്പോഴത്തെനിലയില്‍ മുമ്പോട്ടു കൊണ്ടുപോവാനാകില്ല. ക്രഷര്‍ ഉല്‍പന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള അധികാരം ഉടമകള്‍ക്കു മാത്രമാണെന്ന ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയുടെ നിലപാട് ശരിയല്ല. ഭൂരിഭാഗം ക്രഷറുകളും കടുത്ത നിയമലംഘനങ്ങള്‍ നടത്തിയാണ് പ്രവര്‍ത്തിപ്പിക്കുന്നത്.  ഒരു വില്ലേജ് ഓഫീസര്‍ പരിശോധന നടത്തിയാല്‍പോലും ഭൂരിഭാഗം ക്രഷറുകളും അടച്ചുപൂട്ടാന്‍ പര്യാപ്തമായ നിയമലംഘനങ്ങള്‍ കണ്ടെത്താനാകും. 10 ടണ്ണില്‍ താഴെ ലോഡു കയറ്റാന്‍ അനുമതിയുള്ള റോഡുകളില്‍ 45 ടണ്ണിലധികം ഭാരമുള്ള ടോറസ് ലോറികളില്‍ ക്രഷര്‍ ഉടമകള്‍ ഉല്‍്പന്നങ്ങള്‍ കൊണ്ടുപോകുകയാണ്. ഇവര്‍ക്ക് അധികമായി കയറ്റുന്ന ലോഡിന് ടണ്‍ ഒന്നിന് 2000 രൂപ വരെ പിഴ ഈടാക്കം. എന്നാല്‍ പോലിസ് സംവിധാനമോ, മോട്ടോര്‍ വാഹന വകുപ്പോ ഇതിന് തയ്യാറാവുന്നില്ല. ക്വാറി ഉടമകളുടെ തന്നെ വാഹനങ്ങളായതിനാല്‍ നീക്കുപോക്കുകള്‍ നടത്തുകയാണ്. ഇതു ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ജില്ലാ ഭരണകൂടം ഒഴിഞ്ഞുമാറുകയായിരുന്നു. ക്രഷര്‍ ഉടമകളുടെ താല്‍പര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനമെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ ജി വില്‍സണ്‍, സെക്രട്ടറി കെ ആര്‍ കൃഷ്ണകുമാര്‍, ഖജാന്‍ജി ജിജി വര്‍ഗീസ്, താലൂക്ക് സെക്രട്ടറി സജീവ് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. പുസ്തകോല്‍സവം അടൂര്‍: പ്രഭാത് ബുക്‌സിന്റെ നേതൃത്വത്തിലുള്ള പുസ്തകോല്‍സവം ഇന്ന് ആരംഭിക്കും. സെന്‍ട്രല്‍ ജങ്ഷന് സമീപമുള്ള മോഹനാ ബില്‍ഡിങിലാണ് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തകോല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss