|    May 28 Sun, 2017 6:07 pm
FLASH NEWS

ക്രമസമാധാനം; ഹര്‍ദിക് പട്ടേല്‍ രേഖാമൂലം കോടതിക്ക് ഉറപ്പ് നല്‍കി

Published : 17th July 2016 | Posted By: SMR

അഹ്മദാബാദ്: ഒമ്പത് മാസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍ ക്രമസമാധാനപാലനത്തിന് ഭംഗംവരുത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുകയില്ലെന്ന് കോടതിക്ക് രേഖാമൂലം ഉറപ്പ് നല്‍കി. എന്നാല്‍ സംവരണപ്രക്ഷോഭം സമാധാനമായും ജനാധിപത്യപരമായും തുടരുമെന്നും അദ്ദേഹം ഹരജിയില്‍ വ്യക്തമാക്കി. ജാമ്യാപേക്ഷയുടെ വിചാരണവേളയില്‍ ക്രമസമാധാനലംഘനം നടത്തുകയില്ലെന്ന് ഹര്‍ദിക് കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. ഉറപ്പ് രേഖാമൂലം നല്‍കണമെന്ന ഉപാധിയിലാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. കോടതി നിര്‍ദേശപ്രകാരം ആറു മാസം ഗുജറാത്തിന് വെളിയിലുള്ള ഉദയപൂരില്‍ താമസിക്കുമെന്നും ഹര്‍ദിക് ഉറപ്പ് നല്‍കി. രണ്ടു ദേശദ്രോഹ കേസുകളില്‍ അറസ്റ്റിലായ അദ്ദേഹം കഴിഞ്ഞ ദിവസമാണ് ലാജ്പൂര്‍ ജയിലില്‍ നിന്നു പുറത്തുവന്നത്.
കഴിഞ്ഞ വര്‍ഷം ആഗസ്ത് 25ന് ഹര്‍ദികിന്റെ നേതൃത്വത്തില്‍ നടന്ന സംവരണ പ്രക്ഷോഭത്തിലുണ്ടായ സംഘര്‍ഷത്തില്‍ പോലിസുകാരനടക്കം 10 പേര്‍ കൊല്ലപ്പെടുകയും നിരവധി പൊതുവാഹനങ്ങളും സ്ഥാപനങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day