|    Jan 23 Mon, 2017 9:49 am
FLASH NEWS

ക്രമസമാധാനം: പോലിസിന് ആഭ്യന്തരമന്ത്രിയുടെ അഭിനന്ദനം

Published : 17th May 2016 | Posted By: SMR

തിരുവനന്തപുരം: തികച്ചും സമാധാനപരമായ അന്തരീക്ഷത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സഹായിച്ചതിന് സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാറിനെയും മറ്റു പോലിസ് ഉദ്യോഗസ്ഥരെയും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരില്‍ സമാധാന അന്തരീക്ഷത്തില്‍ തിരഞ്ഞെടുപ്പു നടന്നത് ഇത് ആദ്യമായിട്ടാണ്. മറ്റു സ്ഥലങ്ങളിലും തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നത് അഭിനന്ദനാര്‍ഹമാണ്. ഇതിനായി സഹകരിച്ച സമ്മതിദായകരെയും അഭിനന്ദിക്കുന്നതായി രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക