|    Jan 18 Wed, 2017 12:50 am
FLASH NEWS

ക്രമസമാധാനം നിലനിര്‍ത്താന്‍ അധിക സുരക്ഷാസേന

Published : 10th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ഒളിംപിക്‌സ് ആരംഭിച്ചതോടെ ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിനായി ഒളിംപിക്‌സ് വില്ലേജുകളിലും സമീപ നഗരങ്ങളിലും അധിക സുരക്ഷാസേനയെ വിന്യസിച്ചു. 22,000 സുരക്ഷാ ഭടന്‍മാരെയാണ് കൂടുതലായി നിയമിച്ചിട്ടുള്ളത്. ഇതോടെ ഒളിംപിക്‌സ് ചുമതലയുമായി ബന്ധപ്പെട്ട സുരക്ഷാസൈനികരുടെ എണ്ണം ഏകദേശം ഒരു ലക്ഷത്തോളം കവിഞ്ഞു.
ഒളിംപിക്‌സ് ആരംഭിക്കുന്നതിനു മുമ്പുതന്നെ റിയോയിലെയും പരിസരപ്രദേശങ്ങളിലെയും ചേരികള്‍ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥരുമായി സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു. ഒളിംപിക്‌സ് ദീപശിഖാ പ്രയാണത്തിനു നേരെയും രണ്ടു തവണ കൈയേറ്റ ശ്രമമുണ്ടായി.
കഴിഞ്ഞ ദിവസം വേദിക്കു സമീപമുണ്ടായ ബോംബ് സ്‌ഫോടനവും അധികൃതരെ ആശങ്കയിലാക്കിയിരുന്നു. ഇത് കൂടാതെ നിരവധി കവര്‍ച്ചാശ്രമങ്ങളും ഇതിനകം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അധിക സുരക്ഷാസേനയെ വിന്യസിക്കാന്‍ തീരുമാനമായത്.
ഒളിംപിക്‌സ് വില്ലേജ്, കോപകൊപാന ബീച്ച്, അറ്റ്‌ലാന്റിക് അവന്യൂ, സാന്റോസ് വിമാനത്താവളം, റെഡീമര്‍ ക്രൈസ്റ്റിന്റെ പരിസരം, മറ്റു ബീച്ചുകള്‍, വിദേശികള്‍ കൂടുതലായെത്തുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്.
റിയോ ഗവര്‍ണര്‍ ഫ്രാന്‍സിസ്‌കോ ഡോണ്‍ലസിന്റെ നിര്‍ദേശപ്രകാരമാണ് സുരക്ഷ ശക്തമാക്കിയിട്ടുളളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക