ക്രമവിരുദ്ധ നിയമനം: കേസ് അടുത്തമാസം 16ന് പരിഗണിക്കും
Published : 15th July 2017 | Posted By: fsq
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് മേധാവി ശങ്കര്‍ റെഡ്ഡിയെ നിയമിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച കേസ് പരിഗണിക്കുന്നത് കോടതി അടുത്ത മാസം 16ലേക്ക് മാറ്റി. കേസ് ഹൈക്കോടതിയുടെ പരിഗണനയിലുളഅളതിനാലാണ് മാറ്റിവച്ചത്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നിയമനത്തില്‍ ശങ്കര്‍ റെഡ്ഡിക്ക് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. കണ്ണൂര്‍ വിമാനത്താവളം അഴിമതി കേസില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂല റിപോര്‍ട്ട് നല്‍കിയതിന് പ്രതിഫലമായി ശങ്കര്‍ റെഡ്ഡിയെ ക്രമവിരുദ്ധമായി വിജിലന്‍സ് മേധാവിയായി നിയമിച്ചെന്നാണ് ഹരജിക്കാരന് പായ്ചിറ നവാസിന്റെ ആരോപണം. ശങ്കര്‍ റെഡ്ഡി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ടോം ജോസ് എന്നിവരാണ് എതിര്‍കക്ഷികള്‍.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.