|    May 30 Tue, 2017 11:20 am
FLASH NEWS

ക്രമക്കേട്: വിശ്വഭാരതിയില്‍ സിബിഐ തിരച്ചില്‍

Published : 25th May 2016 | Posted By: SMR

ന്യൂഡല്‍ഹി: മുന്‍ വൈസ് ചാന്‍സലറുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ സിബിഐ തിരച്ചില്‍ നടത്തി. കേന്ദ്രസര്‍ക്കാരില്‍നിന്നു ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് ഏഴിടത്താണു തിരച്ചില്‍ നടത്തിയത്.
മുന്‍ വൈസ് ചാന്‍സലര്‍ സുശാന്തദത്ത ഗുപ്തയുടെ ഭരണകാലത്ത് യുജിസി നിര്‍ദേശങ്ങള്‍ മറികടന്നു നിയമനം നടത്തിയെന്നാണ് കേസെന്ന് അധികൃതര്‍ പറഞ്ഞു. ദത്തഗുപ്ത, മറ്റു ഉദ്യോഗസ്ഥരുമായി കൈകോര്‍ത്ത് യുജിസി നിര്‍ദേശം ലംഘിച്ച് ശ്യാമള റായ് നായരെ ഡെപ്യൂട്ടി രജിസ്ട്രാറായി നിയമിച്ചുവെന്നാണ് കേസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day