|    Jan 17 Tue, 2017 2:21 pm
FLASH NEWS

ക്രമക്കേട്; റേഷന്‍ കടയുടെ ലൈസന്‍സ് റദ്ദാക്കി

Published : 22nd July 2016 | Posted By: SMR

തൊടുപുഴ: റേഷന്‍ സാധനങ്ങളുടെ അളവില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പെരുമ്പിള്ളിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.കുമാരമംഗലം മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവ് മുഹമ്മദ് വെട്ടിക്കലിന്റെ ഭാര്യ റംലയാണ് കടയുടമ .താലൂക്ക് സപ്ലൈ ഓഫിസര്‍ ശശീന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ ഇന്നലെ റേഷന്‍ കടയില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.എ.ആര്‍.ഡി 50 ലൈസന്‍സ് നമ്പറുള്ള റംലാ മുഹമ്മദ് വെട്ടിക്കലാണ് കടയുടമ.
റേഷനരി കരിഞ്ചന്തയില്‍ പൂഴ്ത്തി വില്‍ക്കുന്നതായി ആക്ഷേപമുന്നയിച്ച് നാട്ടുകാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ബുധനാഴ്ച കട സീല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എട്ടു കിലോ അരി വാങ്ങാനെത്തിയവരോട് 5 കിലോ അരിയേ നല്‍കാനാവൂവെന്ന് റേഷന്‍ കടക്കാരന്‍ പറഞ്ഞതോടെയാണ് ബഹളമുണ്ടായത്.തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ റേഷന്‍കട ഉപരോധിക്കുകയായിരുന്നു.
വിവരമറിഞ്ഞ് തൊടുപുഴയില്‍ നിന്ന് പോലിസ് സ്ഥലത്തെത്തി. പോലിസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ സ്ഥലത്തെത്തി കടയിലെ രജിസ്റ്റര്‍ പിടിച്ചെടുത്തു. ഇതിനിടെ വാങ്ങുന്ന സാധനങ്ങള്‍ക്ക് ബില്ലുകള്‍ നല്‍കുന്നില്ലെന്നും നാട്ടുകാര്‍ പരാതിയുന്നയിച്ചു. തുടര്‍ന്ന് ഇന്നലെ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ കടയിലെ സ്‌റ്റോക്ക് എടുത്ത് പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ മണ്ണെണ്ണ, അരി, ഗോതമ്പ് സാധനങ്ങളുടെ സ്‌റ്റോക്കില്‍ കുറവ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക