|    Jan 24 Tue, 2017 5:03 pm
FLASH NEWS

ക്രമക്കേട്: മുന്‍ ബ്രാഞ്ച് മാനേജര്‍ക്ക് തടവ്

Published : 13th August 2016 | Posted By: SMR

കൊച്ചി: തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ക്രമക്കേട് സ്ഥിരീകരിച്ചതിനെ ത്തുടര്‍ന്ന് മുന്‍ ബ്രാഞ്ച് മാനേജര്‍ക്ക് തടവ് ശിക്ഷ. മുന്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി മൂവാറ്റുപുഴ ശാഖയിലെ ബ്രാഞ്ച് മാനേജരായിരുന്ന അങ്കമാലി മഞ്ഞപ്ര ചെമ്മനാടന്‍ വീട്ടില്‍ സി സി രാജപ്പനെയാണ് എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജി എസ് സന്തോഷ്‌കുമാര്‍ ശിക്ഷിച്ചത്. രണ്ട് കേസുകളിലായി നാലുവര്‍ഷം തടവിന് പുറമെ 40,000 രൂപ പിഴ അടയ്ക്കാനും ഉത്തരവുണ്ട്. ഇയാള്‍ക്കൊപ്പം കുറ്റകൃത്യ ഗൂഢാലോചനയിലേര്‍പ്പെട്ട തമിഴ്‌നാട് സ്വദേശികളായ സഞ്ജീവ്കുമാര്‍, ഇഷാഖ് ഫാഇസ് അഹമ്മദ് എന്നിവരെയും ശിക്ഷിച്ചിട്ടുണ്ട്. ഇരുവര്‍ക്കും ഒരു വര്‍ഷം തടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ. 2002 മുതല്‍ 2006 വരെയുള്ള കാലഘട്ടത്തില്‍ സി സി രാജപ്പന്‍ മൂവാറ്റുപുഴ എം സി റോഡിലെ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി മാനേജരായിരിക്കെയാണ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങി തട്ടിപ്പ് നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക