|    May 27 Sat, 2017 7:16 pm
FLASH NEWS

ക്രമക്കേട്: താമരശ്ശേരി പഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍

Published : 21st March 2017 | Posted By: fsq

 

താമരശ്ശേരി: താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്ക് മുഹമ്മദ് അശ്‌റഫിനെ അന്വേഷണ വിധേയമായി പഞ്ചായത്ത് ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു.
കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ സസ്‌പെന്‍ഷനിലായത്. കെട്ടിട അനുമതി സെക്ഷന്‍ കൈകാര്യം ചെയ്തിരുന്ന അശ്‌റഫിനെതിരെ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ജനുവരി 13ന് അധികൃതര്‍ക്കു നല്‍കിയ പരാതിയിലാണ് നടപടി. ഇതിനെ കുറിച്ച് അന്വേഷണം നടത്തിയ കോഴിക്കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ റിപോര്‍ട്ടും പരിഗണിച്ചാണ് സംസ്ഥാന പഞ്ചായത്ത് ഡയറക്ടറുടെ സസ്‌പെന്‍ഷന്‍.
കഴിഞ്ഞ ഡിസംബര്‍ 15 ന് കോരങ്ങാട് വാപ്പനാംപൊയി ല്‍ സ്വദേശിയുടെ കെടവൂര്‍ വില്ലേജ്  സര്‍വേ 16/2 നമ്പറില്‍ കെട്ടിടത്തിന് നല്‍കിയ അപേക്ഷയില്‍ ആവശ്യമായ പരിശോധനകള്‍ നടത്താതെയും കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാന്‍ പറ്റാത്ത സ്ഥലമാണെന്ന് സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്താതെയും മറച്ചുവച്ചുവെന്നാണ് അശ്‌റഫിനെതിരായ പരാതി. ഇത്തരം അപേക്ഷകളില്‍ മേല്‍ ഉദ്യോഗസ്ഥരേ തെറ്റിദ്ധരിപ്പിച്ചുവെന്നു ം പിന്നീട് വിശദീകരണം ചോദിച്ചിട്ടും മറുപടി നല്‍കാത്തതിനുമാണ് ഉടന്‍ പ്രാഭല്യത്തോടെ സസ്‌പെന്റ് ചെയ്തത്.
താമരശ്ശേരിയില്‍ പുതിയ സെക്രട്ടറിയും ഒരുവിഭാഗം ഉദ്യോഗസ്ഥരും ഭരണസമിതിയും തമ്മില്‍ വന്‍ ശീതസമരം നടക്കുന്നതിന്റെ ഭാഗമാണ് സീനിയര്‍ ക്ലാര്‍ക്കിന്റെ സസ്‌പെന്‍ഷനെന്ന നിഗമനത്തിലാണ് ഒരുവിഭാഗം ജീവനക്കാരും ഭരണസമിതിയും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day