|    Jan 17 Tue, 2017 8:41 pm
FLASH NEWS

ക്യൂബ ഒഎഎസിലേക്കു തിരിച്ചു പോവില്ലെന്ന് റൗള്‍ കാസ്‌ട്രോ

Published : 6th June 2016 | Posted By: SMR

ഹവാന: ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സിലേക്ക് (ഒഎഎസ്) തിരിച്ചുപോവില്ലെന്ന് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ. വെനിസ്വേലയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന നടപടിയുടെ ഭാഗമായാണിത്.
ഹവാനയില്‍ നടന്ന കരീബിയന്‍ രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഒഎഎസിനെ കാസ്‌ട്രോ വിശേഷിപ്പിച്ചത് സാമ്രാജ്യത്വ ആധിപത്യത്തിന്റെ ഉപകരണമെന്നാണ്. അതേസമയം, രാഷ്ട്രീയപ്രതിസന്ധി നേരിടുന്ന വെനിസ്വേലയ്‌ക്കെതിരേ ഉപരോധം ഏര്‍പെടുത്താന്‍ ഒഎഎസ് സെക്രട്ടറി ജനറല്‍ ലൂയിസ് അല്‍മാര്‍ഗോ ആഹ്വാനം ചെയ്തു.
1962ലാണ് ക്യൂബ ഒഎഎസില്‍ നിന്നു പുറത്താവുന്നത്. അടുത്തിടെ ശത്രുത അവസാനിപ്പിച്ച് യുഎസും ക്യൂബയും സഹകരണത്തിലേര്‍പെട്ടതോടെ ക്യൂബ ഒഎഎസിലേക്ക് തിരിച്ചുപോവുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍, തങ്ങളുടെ സഹോദരരാജ്യമായ വെനിസ്വേലന്‍ ജനതയെയും അവിടത്തെ നീതിയുക്തമായ പ്രസിഡന്റ് നിക്കോളാസ് മദ്യുറോ സര്‍ക്കാരിനെയുമാണ് ക്യൂബ പിന്തുണയ്ക്കുകയെന്നും കാസ്‌ട്രോ പറഞ്ഞു.
അതിനിടെ സ്പാനിഷ് മുന്‍ പ്രധാനമന്ത്രി ജോസ് ലൂയിസ് റോഡ്രിഗസ് സപാതെറോ ജയിലില്‍ കഴിയുന്ന വെനിസ്വേലന്‍ പ്രതിപക്ഷനേതാവ് ലിയോപോള്‍ഡോ ലോപെസിനെ സന്ദര്‍ശിച്ചു.
സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയെന്ന കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ലോപെസിനെ കോടതി 14 വര്‍ഷ തടവിനു വിധിച്ചത്. തടവിലായ ശേഷം കുടുംബാംഗങ്ങളല്ലാതെ ലോപെസിനെ സന്ദര്‍ശിക്കുന്ന ആദ്യ വ്യക്തിയാണിദ്ദേഹം. ലോപെസ് കുറ്റക്കാരനല്ലെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കേസിനു പിന്നിലെന്നുമാണ് അനുയായികള്‍ ആരോപിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക