|    Dec 14 Fri, 2018 4:21 am
FLASH NEWS
Home   >  National   >  

ക്യൂബയില്‍ വിമാനം തകര്‍ന്ന് വീണ് 113മരണം

Published : 19th May 2018 | Posted By: sruthi srt

ഹഹാന: ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ വിമാനം തകര്‍ന്ന് നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബോയിങ് 737 എന്ന വിമാനമാണ് ടേക്ക് ഓഫിനിടെ തകര്‍ന്ന് വീണത്. ഒമ്പത് ജീവനക്കാരടക്കം 113 പേര്‍ വിമാനത്തിലുണ്ടായിരുന്നു.

ജോസ് മാര്‍ട്ടി അന്താരാഷ്ട്ര വിമാത്താവളത്തില്‍ നിന്ന് പറന്ന് ഉയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് വിമാനം തകര്‍ന്ന് വീണത്. അപകടവിവരമറിഞ്ഞ് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനല്‍ സ്ഥലത്തെത്തി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനമാണ് തകര്‍ന്നത്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി ക്യൂബന്‍ ഭരണകൂടം അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss