|    Jul 24 Mon, 2017 10:38 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ക്യൂബയിലും ഹെയ്തിയിലും നാശം വിതച്ച് മാത്യു കൊടുങ്കാറ്റ്

Published : 6th October 2016 | Posted By: SMR

ഹവാന: ഹെയ്തിയിലും ഡൊമിനിക്കന്‍ റിപബ്ലിക്കിലും നാശം വിതച്ച ശേഷം മാത്യു കൊടുങ്കാറ്റ് ക്യൂബയുടെ കിഴക്കന്‍ തീരത്ത് പ്രവേശിച്ചു. കൊടുങ്കാറ്റിനെത്തുടര്‍ന്ന് വെള്ളപ്പൊക്കവും റിപോര്‍ട്ട് ചെയ്തു. കരിബീയന്‍ മേഖലയില്‍ പതിറ്റാണ്ടിനിടെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റാണിത്. ഹെയ്തിയിലും ഡൊമിനിക്കന്‍ റിപബ്ലിക്കിലുമായി ഏഴു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഹെയ്തിയില്‍ എത്രത്തോളം നാശനഷ്ടമുണ്ടായെന്നു വ്യക്തമല്ലെന്നും എന്നാല്‍ തെക്കന്‍ മേഖലയില്‍ നിരവധി വീടുകള്‍ തകര്‍ന്നതായും ദുരന്തനിവാരണ വിഭാഗം ഡയറക്ടര്‍ മേരി ജീന്‍ ബാപിസ്റ്റ് അറിയിച്ചു. ഹെയ്തിയുടെ തെക്കന്‍ മേഖലയില്‍ വാര്‍ത്താവിനിമയബന്ധങ്ങളും റോഡുഗതാഗതവും പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപോര്‍ട്ടുണ്ട്.
2010ല്‍ രാജ്യത്തുണ്ടായ ഭൂകമ്പത്തില്‍ നിന്നു മോചനം നേടിക്കൊണ്ടിരിക്കുകയായിരുന്നു മേഖല. തെക്കന്‍ മേഖലയെയും പോര്‍ട്ടോ പ്രിന്‍സ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാലം തകര്‍ന്നതായാണ് റിപോര്‍ട്ട്. ഈയാഴ്ച അവസാനത്തോടെ മാത്യു കൊടുങ്കാറ്റ് യുഎസിന്റെ തെക്കന്‍ തീരങ്ങളില്‍ പ്രവേശിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പു നല്‍കിയതിനാല്‍ യുഎസിലും ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചു.
11 ലക്ഷത്തോളം പേരെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതായി സൗത്ത് കാരലൈന ഗവര്‍ണര്‍ നിക്കി ഹാലെ അറിയിച്ചു. ജോര്‍ജിയയില്‍ 13 പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക