|    Feb 24 Sat, 2018 1:55 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ക്യൂബന്‍ നയതന്ത്ര പ്രതിനിധികളെ യുഎസ് പുറത്താക്കി

Published : 11th August 2017 | Posted By: fsq

 

വാഷിങ്ടണ്‍: വാഷിങ്ടണ്‍: ഹവാനയിലെ യുഎസ് എംബസിയിലെ രണ്ടു ക്യൂബന്‍ നയതന്ത്ര പ്രതിനിധികളെ യുഎസ് പുറത്താക്കി.  നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ശബ്ദോപകരണങ്ങളുടെ  ഉപയോഗം  കാരണം കേള്‍വിശക്തി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ മാറ്റിയതെന്നു റിപോര്‍ട്ടുണ്ട്. ആരോപണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉദ്യോഗസ്ഥരെ മാറ്റിയത് നീതീകരിക്കാനാവില്ലെന്നും എന്നാല്‍, അമേരിക്കയുടെ വിഷയത്തില്‍ വ്യക്തത വരുത്താന്‍ വാഷിങ്ടണുമായി സഹകരിക്കുമെന്നും മന്ത്രാലയം വ്യകതമാക്കി.  നടപടിയില്‍ ദുരൂഹത നിലനില്‍ക്കുന്നതായി വിദേശ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss