|    Feb 21 Wed, 2018 11:15 am
Home   >  Todays Paper  >  page 9  >  

ക്യൂബന്‍ ആഭ്യന്തരമന്ത്രി ഗോഡിന്‍ അന്തരിച്ചു

Published : 9th January 2017 | Posted By: fsq

ഹവാന: ക്യൂബന്‍ ആഭ്യന്തരമന്ത്രി കാര്‍ലോസ് ഫെര്‍ണാണ്ടസ് ഗോഡിന്‍ (78) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ശനിയാഴ്ചയായിരുന്നു അന്ത്യമെന്ന് ക്യൂബന്‍ സര്‍ക്കാര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം ദഹിപ്പിച്ചശേഷം ചിതാഭസ്മം സാന്റിയാഗോ ഡി ക്യൂബയിലെ സെക്കന്‍ഡ് ഫ്രണ്ട് മൊസോളിയത്തില്‍ സൂക്ഷിക്കും. ക്യൂബന്‍ വിപ്ലവത്തില്‍ പങ്കെടുത്തിട്ടുള്ള ഗോഡിന്‍ 2015 ഒക്ടോബറിലാണ് ക്യൂബന്‍ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്. 1989 മുതല്‍ ആഭ്യന്തരമന്ത്രി പദത്തിലിരുന്ന അബെലാര്‍ഡോ കൊളോം ആരോഗ്യപരമായ കാരണങ്ങളാല്‍  സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ഗോഡിന്‍ ആഭ്യന്തരമന്ത്രിയാവുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss