|    Jan 22 Sun, 2017 7:54 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ക്യുസിബി ഗവര്‍ണര്‍ക്ക് പുരസ്‌കാരം

Published : 10th October 2016 | Posted By: SMR

ദോഹ: മെന (മിഡില്‍ ഈസ്റ്റ്-വടക്കന്‍ ആഫ്രിക്ക) മേഖലയിലെ ഗവര്‍ണര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) ഗവര്‍ണര്‍ ശെയ്ഖ് അബ്ദുല്ല ബിന്‍ സഊദ് ആല്‍ഥാനിക്ക്. വാഷിങ്ടണില്‍ ഇന്റര്‍നാഷനല്‍ മോനിറ്ററി ഫണ്ടി(ഐഎംഎഫ്) ന്റെ വാര്‍ഷിക യോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ എമര്‍ജിങ് മാര്‍ക്കറ്റിങ് ലിമിറ്റഡ് അവാര്‍ഡ് അദ്ദേഹത്തിന് സമ്മാനിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും എണ്ണവില താഴ്ന്ന കാരണത്താലുണ്ടായ വെല്ലുവിളികളുടെയും ഘട്ടത്തില്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് സ്വീകരിച്ച നയങ്ങളുടെയും കര്‍മപദ്ധതികളുടെയും അംഗീകാരമായിട്ടാണ് അവാര്‍ഡ്.  ഖത്തറില്‍ വളര്‍ച്ചയും സാമ്പത്തിക സ്ഥിരതയും കൈവരിക്കാന്‍ സര്‍ക്കാരുമായും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളുമായും കാര്യക്ഷമമായ ഏകോപനമാണ് ശെയ്ഖ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ നടത്തിയത്. ബെയ്‌റൂത്തില്‍ നടന്ന യൂനിയ ന്‍ ഓഫ് അറബ് ബേങ്ക്‌സ് വാര്‍ഷിക സമ്മേളനത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.  1993 മുതല്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കറന്‍സി ഇടപാട് കമ്പനിയാണ് എമര്‍ജിങ് മാര്‍ക്കറ്റ്‌സ്. വ്യവസ്ഥാപിത ഇടപാടുകാര്‍ക്ക് മാത്രം വിദേശ നാണയ വിനിമയത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍, കോര്‍പറേറ്റ്, സര്‍ക്കാറിതര സ്ഥാപനങ്ങളെല്ലാം കമ്പനിയുടെ ഇടപാടുകാരാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക