|    Oct 17 Tue, 2017 9:36 am
Home   >  Pravasi  >  Gulf  >  

ക്യുഎന്‍ബിക്ക് ഇന്ത്യയില്‍ ബ്രാഞ്ച് തുറക്കാന്‍ അനുമതി

Published : 29th August 2016 | Posted By: SMR

ദോഹ: ഖത്തര്‍ നാഷനല്‍ ബാങ്കിന്(ക്യുഎന്‍ബി) ഇന്ത്യയില്‍ ബ്രാഞ്ച് തുറക്കാന്‍ അനുമതി ലഭിച്ചു. എല്ലാ വിധ ബാങ്കിങ് സേവനങ്ങളും ലഭ്യമാവുന്ന ബ്രാഞ്ചായിരിക്കും ഇന്ത്യയില്‍ തുടങ്ങുന്നതെന്ന് ഗള്‍ഫിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ക്യുഎന്‍ബി അറിയിച്ചു.
ഈ വര്‍ഷം ജൂണില്‍ ക്യുഎന്‍ബി 270 കോടി യൂറോയ്ക്ക് തുര്‍ക്കിയിലെ ഫിനാന്‍സ് ബാങ്ക് വിലക്കെടുത്തിരുന്നു. നിലവില്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ ഉള്‍പ്പെടെയുള്ള മേഖലകളിലെ 30 രാജ്യങ്ങളില്‍ ബാങ്കിന് ബ്രാഞ്ചുകളുണ്ട്.
ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ഇന്ത്യന്‍ റഗുലേറ്ററി അതോറ്റിയുടെ അനുമതി ലഭിച്ചത് ബാങ്കിന്റെ ആഗോള വികസന ലക്ഷ്യത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് ക്യുഎന്‍ബി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക