|    Mar 26 Sun, 2017 6:33 pm
FLASH NEWS

ക്യാമറകള്‍ നീക്കം ചെയ്തു,മുഖ്യമന്ത്രിയുടെ ഓഫീസിന് ഇനി ഇരുമ്പു മറ

Published : 24th May 2016 | Posted By: G.A.G

web-cast

തിരുവനന്തപുരം : പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതിന്റെ മുന്നോടിയായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ തല്‍സമയ വെബ്കാസ്റ്റിങിനായി സ്ഥാപിച്ചിരുന്ന ക്യാമറകള്‍ നീക്കം ചെയ്തു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്തു നടക്കുന്നു എന്ന് തല്‍സമയം ജനങ്ങള്‍ക്ക് കാണുവാന്‍ സഹായിക്കുന്ന വെബ്കാസ്റ്റിങ് സംവിധാനത്തിന് അന്ത്യമായി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ സ്ഥാപിച്ച ക്യാമറകളാണ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ കേസുമായി ബന്ധപ്പെട്ട പല വിവാദങ്ങളിലും ഈ വെബ്കാസ്റ്റിങ് സംവിധാനം നിര്‍ണായക തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

 

 

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക