|    Jan 20 Fri, 2017 7:32 pm
FLASH NEWS

ക്യാബിനറ്റ് പദവിക്കായി ബിജെപിയുടെ കാല് പിടിക്കില്ല: ശിവസേന

Published : 5th July 2016 | Posted By: mi.ptk

uddhav-thackeray

ന്യൂഡല്‍ഹി: ക്യാബിനറ്റ് പദവി ലഭിക്കുന്നതിനായി ശിവസേന ആരുടെയും കാല്പിടിക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. കേന്ദ്ര മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ബിജെപിയുമായി  ഒരുവിധത്തിലുമുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അനന്ത് ഗീതെ മാത്രമാണ് നിലവില്‍ ശിവസേനയില്‍ നിന്നും ക്യാബിനറ്റ് മന്ത്രിയായി സഭിയിലുള്ളത്. സ്വയം ബഹുമാനവും അന്തസുമുള്ള പാര്‍ട്ടിയാണ് ശിവസേനയെന്നും ഒന്നിനും വേണ്ടി തങ്ങള്‍ യാചിക്കില്ലെന്നും ഉദ്ധവ് മാധ്യമങ്ങളോട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 130 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക