|    May 21 Mon, 2018 4:36 pm
FLASH NEWS
Home   >  Sports  >  Cricket  >  

ക്യാപ്റ്റന്‍ കൂള്‍ ഉറക്കത്തിലാണ്; വൈറലായി ജഡ്ഡു സെല്‍ഫി

Published : 6th June 2017 | Posted By: ev sports


ലണ്ടന്‍: കളിക്കളത്തില്‍ മാത്രമല്ല കളത്തിന് പുറത്തുള്ള കാര്യങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ മിടുക്കന്‍മാരകാണ്. പാകിസ്താനെതിരായ മല്‍സരത്തിന് ശേഷം മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ ഉറക്കത്തിന്റെ സെല്‍ഫിയെടുത്ത് സഹതാരം രവീന്ദ്ര ജഡേജ ഇട്ട സെല്‍ഫിയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ വിശേഷം. ജഡേജയുടെ ധോണിയോടൊപ്പമുള്ള സെല്‍ഫി ഇതിനോടകം രണ്ട് ലക്ഷത്തോളം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ലൈക്ക് ചെയ്തിരിക്കുന്നത്.


കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടേയും ആസ്‌ത്രേലിയയുടെ ഇതിഹാസ സ്പിന്‍ ബൗളര്‍ ഷെയ്ന്‍വോണിന്റേയും ഉറങ്ങുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഗാംഗുലി നിലത്തി കിടക്കുകയും വോണ്‍ സോഫയില്‍ കിടക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് സെവാഗ് ഷെയര്‍ ചെയ്തത്. ഒരാളുടെ ഭാവി തീരുമാനിക്കുന്നത് അയാളുടെ സ്വപ്‌നങ്ങളിലൂടെയാണ്. ഈ ഇതിഹാസങ്ങളും ഇവരുടെ സമയം വെറുതെ നഷ്ടപ്പെടുത്തില്ല, ഇവര്‍ സ്വപ്‌നങ്ങളെ പിന്തുടരുകയാണ് എന്ന അടിക്കുറുപ്പോടെയായിരുന്നു സെവാഗ് ചിത്രങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss