|    Nov 15 Thu, 2018 8:14 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ക്യാംപുകളില്‍ 24 മണിക്കൂര്‍ വൈദ്യസഹായം ഉറപ്പാക്കണം: മന്ത്രി

Published : 20th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ദുരിതാശ്വാസ മേഖലയിലെ മെഡിക്കല്‍ ക്യാംപുകളില്‍ 24 മണിക്കൂറും വൈദ്യസഹായം ഉറപ്പാക്കണമെന്നു മന്ത്രി കെകെ ശൈലജ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാര മെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ ക്യാംപില്‍ 24 മണിക്കൂറും ഉണ്ടായിരിക്കേണ്ടതാണ്. ഇതോടൊപ്പം മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്തണം. സന്ദര്‍ശിച്ച ക്യാംപുകളിലെല്ലാം ആവശ്യത്തിലധികം മരുന്നുകള്‍ ലഭ്യമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളജില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപ് സന്ദര്‍ശിക്കവേയാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദുരിതബാധിത മേഖലയില്‍ ഒരു കാരണവും കൂടാതെ മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചിടരുതെന്നു ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധതരം പകര്‍ച്ചവ്യാധിയുള്ള വരെ മറ്റുള്ളവരിലേക്ക് വ്യാപിക്കാതെ വെവ്വേറെ കേന്ദ്രങ്ങളില്‍ ചികില്‍സിക്കുന്നതാണ്. മൃഗങ്ങള്‍ ചത്ത് ജീര്‍ണിച്ച് ഒഴുകുന്ന വെള്ളത്തില്‍ക്കൂടി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവാനിടയുണ്ട്. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രതപാലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss