|    Aug 16 Thu, 2018 1:19 pm
Home   >  Todays Paper  >  Page 5  >  

ക്യാംപുകളില്‍ മരുന്നും ആഹാരവും ഉറപ്പുവരുത്തണം

Published : 12th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോടൊപ്പം ഇന്നലെ കേരളത്തിലെ പ്രളയ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ദുരിതബാധിത പ്രദേശങ്ങളിലെ അവസ്ഥകള്‍ നേരിട്ട് കണ്ട് മനസ്സിലാക്കിയ രമേശ് ചെന്നിത്തല അടിയന്തരമായി ചെയ്യേണ്ട നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ദുരിതാശ്വാസ ക്യാംപുകളിലെല്ലായിടത്തും ആഹാരവും മരുന്നും വെള്ളവും മറ്റ് ആവശ്യസാധനങ്ങളും ലഭിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ദുരിതബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെട്ട പഞ്ചായത്തുകള്‍ക്ക് പ്രത്യേക ഫണ്ട് നല്‍കണം.
ദുരിതാശ്വാസ ക്യാംപുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാ തലങ്ങളില്‍ പ്രത്യേക റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിക്കണം. ക്യാംപുകളില്‍ വരാതെ മറ്റു ബന്ധുവീടുകളിലും അയല്‍പക്കത്തും താമസിക്കുന്നവര്‍ക്കും സഹായം ലഭിക്കുന്നു എന്ന് ഉറപ്പാക്കണം.
വെള്ളപ്പൊക്കത്തില്‍ റോഡുകള്‍ ഒലിച്ചുപോയി പല സ്ഥലങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
അവിടേ—ക്കുള്ള റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മിക്കണമെ ന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss