|    Sep 19 Wed, 2018 6:08 pm
FLASH NEWS

ക്യാംപിലെത്താന്‍ കഴിയാത്ത പ്രളയബാധിതരുടെ കണക്കെടുക്കും

Published : 15th August 2018 | Posted By: kasim kzm

കല്‍പ്പറ്റ: ദുരിതാശ്വാസ ക്യാംപിലെത്താന്‍ കഴിയാത്ത പ്രളയബാധിതരുടെ കണക്കെടുക്കുമെന്നും അവരുടെ വീടുകള്‍ ശുചീകരിക്കുന്നതിനുള്ള സൗകര്യം പഞ്ചായത്ത് ശുചീകരണ ഏകോപന സമിതി മുഖേന നിര്‍വഹിക്കുമെന്നും ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍ പറഞ്ഞു. അധികം ആളുകളുള്ള ക്യാംപുകള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പലവട്ടം സന്ദര്‍ശിച്ചുകഴിഞ്ഞു.
എന്നാല്‍, ഉള്‍പ്രദേശങ്ങളിലും ഒറ്റപ്പെട്ടതുമായ ക്യാംപുകളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.
ക്യാംപുകളിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ സിവില്‍ സ്റ്റേഷനില്‍ ശേഖരിച്ചിട്ടുണ്ട്. ക്യാംപ് ഓഫിസര്‍മാര്‍ ജില്ലാ ദുരന്തനിവാരണ സെല്ലുമായി ബന്ധപ്പെട്ടാല്‍ ആവശ്യമുള്ളവ നല്‍കും.
ദുരിതാശ്വാസ സാമഗ്രികള്‍ ഇപ്പോഴും ജില്ലാ കേന്ദ്രത്തിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. വെള്ളമിറങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി ജനങ്ങളെ വീടുകളിലേക്ക് തിരിച്ചയക്കാനുള്ള പ്രവൃത്തികള്‍ ഇതോടൊപ്പം ഏകോപിപ്പിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. എല്ലാ ക്യാംപുകളിലും മുഴുവന്‍ സമയവും ക്യാംപ് ഓഫിസറായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് റവന്യൂ ഉദ്യോഗസ്ഥരാണ്.
ജില്ലയില്‍ കൂടുതല്‍ ജീവവനക്കാരുള്ള ഇതര വകുപ്പുകള്‍ ക്യാംപ് ഡ്യൂട്ടിക്ക് തഹസില്‍മാര്‍ക്ക് ജീവനക്കാരെ വിട്ടുനല്‍കണമെന്ന് ജില്ലാ കലക്ടര്‍ ജില്ലാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എഡിഎം കെ അജീഷ്, സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, ഡെപ്യൂട്ടി കലക്ടര്‍മാരായ ഇ പി മേഴ്‌സി, എ മാര്‍ക്കോസ്, സി ആര്‍ വിജയലക്ഷ്മി, പിഎയു ഡെപ്യൂട്ടി കമ്മീഷണര്‍ ഫ്രാന്‍സിസ് ചക്കനാത്ത്, ജിയോളജിസ്റ്റ് ടി എം ഷെല്‍ജുമോന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോയ് ജോണ്‍, ജില്ലാ ഫയര്‍ ഓഫിസര്‍ വി കെ ഋനീഷ്, മണ്ണ് സംരക്ഷണ ഓഫിസര്‍ പി യു ദാസ്, നോര്‍ത്ത് വയനാട് ഡിഎഫ്ഒ ആര്‍ കീര്‍ത്തി, അസി. ടൗണ്‍ പ്ലാനര്‍ ടി എന്‍ ചന്ദ്രബോസ്, അസി. പ്ലാനിങ് ഓഫിസര്‍ സുഭദ്ര നായര്‍ യോഗത്തില്‍ സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss