|    Oct 24 Wed, 2018 11:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ക്യാംപിലുണ്ടായിരുന്ന രണ്ടര വയസ്സുകാരി മരിച്ചു

Published : 22nd August 2018 | Posted By: kasim kzm

പത്തനംതിട്ട: തിരുവന്‍വണ്ടൂരിലെ ക്യാംപിലുണ്ടായിരുന്ന രണ്ടര വയസ്സുകാരി മരിച്ചു. ക്യാംപിലെത്തിക്കുമ്പോള്‍ പനിയുണ്ടായിരുന്നു പിന്നീട് രോഗം മൂര്‍ച്ഛിച്ചു മസ്തിഷ്‌കജ്വരമായി മാറി. അടൂര്‍ ആശുപത്രിയില്‍ നിന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെങ്ങന്നൂരില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ കുട്ടിയുടെ മൃതദേഹം വീട്ടില്‍ സംസ്‌കരിക്കാനാണു തീരുമാനം. തിരുവന്‍വണ്ടൂര്‍ സ്വദേശികളായ സുനില്‍ കുമാര്‍, അനുപമ ദമ്പതികളുടെ മകള്‍ അനവദ്യയാണ് ഇന്നലെ വൈകീട്ട് മരിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss