|    Dec 11 Tue, 2018 1:13 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അഴിമതി: വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ വിസമ്മതിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്

Published : 22nd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുടെ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ വിസമ്മതിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ). എന്നാല്‍ അഴിമതിയുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രമന്ത്രിമാര്‍ക്കും ഉന്നതാധികാര സമിതികള്‍ക്കുമെതിരേ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
ഇതിന്റെ വിശദവിവരങ്ങള്‍ കൈമാറാനാവില്ലെന്നാണു പിഎംഒ അറിയിച്ചത്. അത്തരം വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു കൈമാറുന്നതു സങ്കീര്‍ണമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നു കാണിച്ചാണു വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ചത്. സഞ്ജീവ് ചതുര്‍വേദി എന്നയാള്‍ വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണു പിഎംഒ ഇക്കാര്യം അറിയിച്ചത്.
മന്ത്രിമാര്‍ക്കെതിരായ അഴിമതിയുമായി ബന്ധപ്പെട്ട പരാതികളില്‍ ആധികാരികത ഇല്ലാത്തവയുമുണ്ടാവാം. ആരാണു പരാതിക്കാരെന്നു പോലും വ്യക്തത ഇല്ലാത്തവയാണു ചില പരാതികള്‍. ഇത്തരം പരാതികളുടെ നിജസ്ഥിതി അറിയാതെ പൊതുജനങ്ങള്‍ക്കു വിവരങ്ങള്‍ നല്‍കാനാവില്ല- പിഎംഒ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss