|    Oct 23 Mon, 2017 7:09 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കോഹ്‌ലി പെപ്‌സിയുമായുള്ള കരാര്‍ അവസാനിപ്പിച്ചു

Published : 8th June 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി പെപ്‌സിയുമായുള്ള പരസ്യ കരാര്‍ അവസാനിപ്പിച്ചു. ആറു വര്‍ഷം നീണ്ടുനിന്ന വന്‍തുകയുടെ കരാറാണ് കോഹ്‌ലി അവസാനിപ്പിച്ചത്. താന്‍ ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കാറില്ലെന്നും അതിനാല്‍ ഇതു വാങ്ങാന്‍ മറ്റുള്ളവരോട് നിര്‍ദേശിക്കില്ലെന്നും കോഹ്‌ലി വ്യക്തമാക്കി. ഫിറ്റ്‌നസ് നിര്‍ണയിക്കുന്നത് ജീവിത ശൈലിയിലാണ്, ജീവിത ശൈലിക്ക് യോജിക്കാത്ത ഒരു സാധനത്തിന്റെ ഭാഗമാവുന്നതില്‍ അര്‍ഥമില്ലെന്നും അത് പ്രചരിപ്പിക്കുന്നതിനോട് താല്‍പര്യമില്ലെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. നേരത്തെ 11 വര്‍ഷം മഹേന്ദ്ര സിങ് ധോണിയായിരുന്നു പെപ്‌സിയുടെ പരസ്യ മോഡല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക